Advertisment

മുഖക്കുരു അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം..

New Update

ചര്‍മ്മ സംരക്ഷണത്തില്‍ എവിടെയാണ് തെറ്റ് സംഭവിക്കുന്നതെന്നും മുഖക്കുരുവിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നും അറിയാം.

Advertisment

publive-image

1. തെറ്റായ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം

ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ പ്രയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ചർമ്മത്തിന്‍റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കണം. അതായത് നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതാണോ വരണ്ടതാണോ സാധാരണമാണോ എന്ന് അറിയേണ്ടത് പ്രധാനമാണ്. നിങ്ങൾ ചർമ്മത്തിന്‍റെ പ്രത്യേകതകള്‍ മനസിലാക്കാതെ തെറ്റായ ഉൽപ്പന്നം ഉപയോഗിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ചർമ്മത്തിന് ദോഷം ചെയ്യുകയും മുഖക്കുരു വരാന്‍ ഇടയാക്കുകയും ചെയ്യുന്നു.

2. ദോഷകരമായ മേക്കപ്പ് ഉൽപ്പന്നങ്ങളുടെ ഉപയോഗം

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് നാമൊക്കെ മേക്കപ്പ് ചെയ്യുന്നത്, എന്നാൽ, ധാരാളം കെമിക്കല്‍സ് അടങ്ങിയ മേക്കപ്പ് ഉത്പന്നങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇത് വളരെ വേഗത്തില്‍ ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കും എങ്കിലും ഇവ ദോഷങ്ങളും വരുത്തി വയ്ക്കും. അതുകൂടാതെ, മേക്കപ്പ് ദീർഘനേരം മുഖത്ത് സൂക്ഷിക്കുന്നതിലൂടെ  മുഖത്ത് ഓക്സിജൻ ലഭിക്കാതെ വരുന്നു. ഇത് മുഖക്കുരു വരാൻ ഇടയാക്കുന്നു.

3. മുഖത്ത് തെറ്റായ ക്ലെൻസർ ഉപയോഗിക്കുന്നത് 

ശരിയായ ക്ലെൻസറിന്‍റെ തിരഞ്ഞെടുപ്പും വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം മുഖത്തെ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാം. നിങ്ങൾക്ക് മികച്ച ഫലം ലഭിക്കണമെങ്കിൽ, വെള്ളം അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ മാത്രം പ്രയോഗിക്കുക.

4. വെറും വൈപ്പുകൾ ഉപയോഗിച്ച് മേക്കപ്പ് നീക്കംചെയ്യുന്നത് 

മേക്കപ്പ് നീക്കം ചെയ്യാൻവേണ്ടി വൈപ്പുകൾ മാത്രം ഉപയോഗിക്കുന്നത് ശരിയല്ല. അതായത് വൈപ്പ് ഉപയോഗിച്ചതിന് ശേഷം ഫേസ് വാഷ് ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ച് മുഖം നന്നായി കഴുകണം. ഇത് മുഖത്തെ എല്ലാത്തരം രാസവസ്തുക്കളും നീക്കം ചെയ്യാന്‍ സഹായിയ്ക്കുന്നു.

Advertisment