Advertisment

വരണ്ട ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

New Update

കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമെല്ലാം ചർമ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് ചർമ്മം വരണ്ടതാക്കും. ഈ പ്രശ്നം ഒഴിവാക്കാനാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ ഉറപ്പായും ചില പൊടിക്കൈകൾ പരീക്ഷിക്കാം.

Advertisment

publive-image

മുട്ടയുടെ വെള്ളയും ഒലിവ് ഓയിലും - ഒരു മുട്ടയുടെ വെള്ളയും ഒരു സ്പൂൺ ഒലിവ് ഓയിലും നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തു തേച്ച് കുറച്ചുനേരം മസാജ് ചെയ്യണം. 20 മിനിറ്റ് ശേഷം കഴുകിക്കളയാം. ഇങ്ങനെ ആഴ്ചയിലൊരിക്കൽ ചെയ്താൽ ചെയ്യാം.

‌തേനും പാലും മുട്ടയുടെ വെള്ളയും - രണ്ട് സ്പൂൺ പാൽ, അര സ്പൂൺ തേൻ, ഒരു മുട്ടയുടെ വെള്ള എന്നിവ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യണം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ചെയ്താൽ നല്ല മാറ്റം കാണാം‌.

കട്ടത്തൈരും പഴവും - അല്പം തൈരും പഴവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുന്ന മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

തേനും പപ്പായയും - നന്നായി പഴുത്ത പപ്പായയും തേനും ചേർത്ത മിശ്രിതം മുഖത്തു തേച്ച് മസാജ് ചെയ്ത് അര മണിക്കൂർ വച്ചതിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

​ഗ്ലിസറിനും നാരങ്ങാനീരും - ഗ്ലിസറിനും നാരങ്ങാനീരും തുല്യ അളവിലെടുത്ത്  ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് പുരട്ടാം. രാവിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകണം.

Advertisment