Advertisment

പിഎംജിഎസ്‌വൈ; 5 റോഡുകൾക്ക് കേന്ദ്രാമുമതിയായി - ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

Advertisment

തൊടുപുഴ: രാജ്യത്തെ ഗ്രാമീണ റോഡ് ശൃംഖല വ്യാപിപ്പിക്കുന്നതിന് വിദൂര ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും സംസ്ഥാന ദേശീയപാത കളുമായി കൂട്ടിയിണക്കുന്ന ഇതിനുവേണ്ടി കാൽനൂറ്റാണ്ടായി കേന്ദ്ര ഗവൺമെൻറ് നടപടി നടപ്പിലാക്കുന്ന റോഡ് പദ്ധതിയാണ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന.

നിരവധി റോഡുകൾ ഈ പദ്ധതിയുടെ കീഴിൽ ജില്ലയിൽ പൂർത്തീകരിക്കപ്പെട്ടു. പി എം ജി എസ് വൈ മൂന്നാം പാദത്തിൽ നിബന്ധനകൾ പാലിച്ചുകൊണ്ട് 116.117 കിലോമീറ്റർ റോഡിൻറെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത് സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി കെഎസ്ആർആർഡിഎ അംഗീകാരം നൽകിയ 68.975 കിലോമീറ്റർ നീളം വരുന്ന പത്ത് റോഡുകൾ 6.023 കിലോമീറ്റർ നീളമുള്ള ലാൻഡ്രം പുതുവൽ-പഴയപാമ്പനാർ റോഡ് അംഗീകരിച്ച് ടെൻഡർ ചെയ്യുകയും പണികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ആനവിരട്ടി- 200 ഏക്കർ റോഡ്, ആനകുത്തിവളവ്- രാജമുടി-പരുന്തുംപാറ റോഡ്, മ്ലാമല-മൂംഗിലാർ സെക്കൻറ് ഡിവിഷൻ - വെള്ളാരംകുന്ന് റോഡ്, മുണ്ടിയെരുമ- കോംമ്പയാർ, പാമ്പാടുംപാറ-ആദിയാർപുരം- കാഞ്ഞിരത്തുംമേട്-കുരിശുമല റോഡ്, തെങ്ങുംപള്ളി കവല- വാഴേക്കവല-ശാന്തിഗിരി-പനയ്ക്കച്ചാൽ-കുണിഞ്ഞി റോഡ് എന്നിങ്ങനെ ആകെ 34.868 കി.മി. വരുന്ന 5 റോഡുകൾക്ക് കേന്ദ്ര ഗ്രാമീണ റോഡ് വികസന ഏജൻസി (ഐആർആർഡിഎ) അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. ഈ റോഡുകളുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുന്നതാണെന്നും എം.പി. പറഞ്ഞു.

ഇപ്പോൾ പദ്ധതി തയ്യാറാക്കിയിട്ടുള്ള 116.117 കിലോമീറ്റർ റോഡുകളും വനംവകുപ്പ് സർവ്വേ അനുമതി നൽകിയിട്ടുള്ള 16 കിലോമീറ്റർ ദൂരം വരുന്ന ഉടുമ്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡും കൂടാതെ ഇടുക്കി ജില്ലയിൽ 150 കിലോമീറ്റർ റോഡുകൾ കൂടി ഏറ്റെടുക്കാമെന്ന സന്നദ്ധത ഇടുക്കി പി.ഐ.യു നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത് ആണെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

idukki news
Advertisment