Advertisment

എസ്‌സി പ്രമോട്ടര്‍ തസ്തിക; ഇടുക്കി ജില്ലയില്‍ മെയ് 5, 6 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തുന്നു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി: എസ്‌സി പ്രമോട്ടര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിലേക്കായി ഏപ്രില്‍ 4 ന് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇടുക്കിയില്‍ വച്ച് നടത്തിയ എഴുത്തു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ മെയ് 5, 6 തീയതികളിലായിട്ട് ജില്ലയിലെ വിവിധ ബ്ലോക്കുകളുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു.

ചൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വച്ചാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് (പ്രായം തെളിയിക്കുന്നതിന്) +2 പാസ്പോര്‍ട്ട് സൈസ് സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഇത് സംബന്ധിച്ച അറിയിപ്പ് അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും കത്ത് മുഖാന്തരം നല്‍കിയിട്ടുണ്ട്. ജില്ലാ പട്ടികജാതി വികസന ഓഫീസിലെ 04862296297 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Advertisment