Advertisment

വൃദ്ധയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച 24കാരന്‍ അറസ്റ്റില്‍

New Update

publive-image

Advertisment

ജയ്പൂര്‍: ഹൈഡ്രോ ഫോബിയ രോഗിയെന്ന് സംശയിക്കുന്ന യുവാവ് വൃദ്ധയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം.

മുംബൈ നിവാസിയായ സുരേന്ദ്ര താക്കൂര്‍ ഹൈഡ്രോഫോബിയ ബാധിതനാണെന്ന് ബംഗാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പണ്ട് എപ്പോഴോ ഇയാളെ ഭ്രാന്തന്‍ നായ കടിച്ചിരിക്കാം. എന്നാല്‍, അന്ന് മതിയായ ചികിത്സ ലഭിച്ചിട്ടുണ്ടായിരിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സെന്‍ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാരദാന ഗ്രാമത്തിലെ 65കാരിയായ ശാന്തി ദേവിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ തന്റെ കന്നുകാലികളെ മേയ്ക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് പ്രതി വയോധികയെ കല്ലുകൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.

പ്രതി മാനസികാസ്വസ്ഥ്യമുള്ളയാളെ പോലെ പെരുമാറിയത് കൊണ്ട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ ഇയാളെ കെട്ടിയിടുകയായിരുന്നു.

അതേസമയം, വയോധികയുടെ മകന്‍ ബീരന്‍ കാത്തോട്ട് പൊലീസില്‍ പരാതി നല്‍കി. പരാതിയുട അടിസ്ഥാനത്തില്‍ ഠാക്കൂറിനെതിരെ കൊലപാതകം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Advertisment