ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയം: മരണസംഖ്യ 40 പിന്നിട്ടു, നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയെന്ന് റിപ്പോട്ട്

New Update

publive-image

Advertisment

ഡൽഹി: കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ. മഴ അതിതീവ്രമായതോടെ നിരവധി നഗരങ്ങൾ വെള്ളത്തിനടിയിലാണ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.

ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ഡൽഹി അടക്കമുള്ള നഗരങ്ങൾ ഭീതിയിലാണ്. നിലവിൽ, യമുനാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പഞ്ചാബിൽ മൊഹാലി, രൂപ്നഗർ, സിർക്കാപുർ എന്നീ പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ ഇതുവരെ 41 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ, പ്രളയബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയും കരസേനയും നേരിട്ടെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. തെക്കൻ രാജസ്ഥാനിലും, പടിഞ്ഞാറൻ ഉത്തർപ്രദേശിലും സ്ഥിതിഗതികൾ സങ്കീർണ്ണമായിട്ടുണ്ട്. പലസ്ഥലങ്ങളിലും മണ്ണിടിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

Advertisment