Advertisment

ക്രിക്കറ്റ് കളിക്കിടെ തർക്കം മൂത്തു: 12കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 13കാരൻ

New Update

publive-image

Advertisment

മഹാരാഷ്ട്ര: ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ 12കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 13കാരൻ. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.

ജൂൺ മൂന്നിനാണ് ബാഗദ്കിഡ്കി പ്രദേശത്തെ ഒരു ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കിടയില്‍ കുട്ടികള്‍ തമ്മില്‍ തർക്കമായത്. വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയായി. ഇതിനിടെ 12കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ കുട്ടിയെ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

എന്നാൽ, മരിച്ച കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതോടെ മൃതദേഹം പുറത്തെടുത്തതായി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുട്ടിയെ പിടികൂടാനുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Advertisment