Advertisment

ഇന്ത്യാ സന്ദർശനത്തിനിടെ മസ്തിഷ്‌ക മരണം; വിദേശവനിതയുടെ അവയവങ്ങൾ ആറ് പേർക്ക് ജീവനേകും

New Update

publive-image

Advertisment

ബംഗളൂരു: അടുത്ത നിമിഷം എന്തുസംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവാത്തതാണ് മനുഷ്യരുടെ ജീവിതം. ഇന്ത്യയിൽ സന്ദർശനം നടത്താനെത്തിയതായിരുന്നു 40 വയസുള്ള വിദേശവനിതയും കുടുംബവും.

ബംഗളൂരുവിലെത്തിയപ്പോൾ അവർക്ക് അപ്രതീക്ഷിതമായി മസ്തിഷ്‌ക രക്തസ്രാവമുണ്ടാകുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. എന്നാൽ അവരുടെ കുടുംബം യുവതിയുടെ അവയവങ്ങൾ ദാനംചെയ്യാൻ സന്നദ്ധരാണെന്ന് ആശുപത്രിയെ അറിയിച്ചു.

തുടർന്ന് ആറുപേർക്ക് അവരുടെ അവയവങ്ങൾ ദാനം ചെയ്തതായി ബെംഗളൂരുവിലെ ആർആർ നഗറിൽ സ്ഥിതി ചെയ്യുന്ന സ്പർഷ് ആശുപത്രി അറിയിച്ചു. മെയ് 15 നാണ് വിദേശ വനിത മരിക്കുന്നത്. തങ്ങളുടെ വിവരങ്ങൾ പങ്കുവെക്കരുതെന്ന യുവതിയുടെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് അവരുടെ പേരോ മറ്റോ വെളിപ്പെടുത്താനാവില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

യുവതിയുടെ കരളും ഇടത് വൃക്കയും ആർആർ നഗറിലെ സ്പർഷ് ഹോസ്പിറ്റലിലെ രോഗികൾക്ക് വിജയകരമായി മാറ്റിവച്ചു. മറ്റേ വൃക്ക ഐഎൻയു ആശുപത്രിയിലേക്ക് അയച്ചു. കൂടാതെ, ഹൃദയ വാൽവുകൾ നാരായണ ഹൃദയാലയയിലേക്കും കോർണിയകൾ നാരായണ നേത്രാലയയിലേക്കും ചർമ്മം വിക്ടോറിയ സ്‌കിൻ ബാങ്കിലേക്കും അയച്ചു,'' സ്പർഷ് ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.

കർണാടകയിലെ അവയവ ദാനത്തിന് മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും അനുസരിച്ചായിരുന്നു നടപടികൾ.

അവയവദാനത്തിന് ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് സ്പർഷ് ഹോസ്പിറ്റലിലെ ഗ്രൂപ്പ് സിഒഒ ജോസഫ് പസംഗ പറഞ്ഞു. അവയവങ്ങൾ ദാനം ചെയ്യാനുള്ള ഒരൊറ്റ തീരുമാനം പലജീവിതങ്ങളാണ് മാറ്റിമറിക്കുന്നത്. ഇന്ത്യാ സന്ദർശനത്തിനിടെ മരിച്ച വിദേശ വനിതയുടെ കുടുംബത്തിന്റെ തീരുമാനം ഒന്നിലധികം പേരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും.

ഇത്തരം നിസ്വാർത്ഥമായ സേവനങ്ങൾ രാജ്യത്തിന്റെ അതിർത്തിയോ ജാതി,മതത്തിന്റെ വേർതിരിവുകളോ ഇല്ലെന്ന് തെളിയിക്കുന്നു. ഏറ്റവും വലിയ വേദനങ്ങൾ അനുഭവിക്കുന്ന സമയത്തും ആ യുവതിയുടെ കുടുംബം ചെയ്ത മഹത്തായ കാര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ജോസഫ് പസംഗ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Advertisment