ഉത്തരാഖണ്ഡിന്റെ മണ്ണിലേക്കും ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നു, പ്രധാനമന്ത്രി വ്യാഴാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും

New Update

publive-image

ഡൽഹി: ഉത്തരാഖണ്ഡിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാളെ മുതൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യുക.

Advertisment

ഡെറാഡൂണിനും ന്യൂഡൽഹിക്കും ഇടയിലാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഉത്തരാഖണ്ഡിലും വന്ദേ ഭാരത് എത്തിയതോടെ ടൂറിസം മേഖലയ്ക്ക് കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയുന്നതാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ കോച്ചുകളാണ് വന്ദേ ഭാരതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷം ജൂൺ മാസത്തോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് എക്സ്പ്രസ് എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മെയ് 18ന് പുരിക്കും ഹൗറയ്ക്കും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.

Advertisment