കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വീട്ടിൽ ദളിത്‌ സംഘടനാ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമം

New Update

കർണാടക: ശിവമോഗ്ഗയിൽ യെദിയൂരപ്പയുടെ വീട്ടിൽ ദളിത്‌ സംഘടനാ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമം. പ്രതിഷേധക്കാർ കല്ലേറും നടത്തി.ബൻജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.

Advertisment

publive-image

പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. വീടിന് മുന്നിലെ പ്രതിഷേധ പ്രകടനത്തിനൊടുവില്‍ പ്രതിഷേധക്കാർ വീടിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ വീടിന് നേർക്ക് കല്ലേറുമുണ്ടായി. കല്ലേറിൽ വീടിന്റെ ചില്ലുകൾ തകർന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

Advertisment