Advertisment

പ്രണയാഭ്യർഥന നിരസിച്ചതിൽ പക; യുവതിയുടെയും സുഹൃത്തുക്കളുടെയും ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

New Update
5667777

ബം​ഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവതിയുടെയും സുഹൃത്തുക്കളുടെയും ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കർണാടകത്തിലെ ബെല​ഗാവി ജില്ലയിലാണ് സംഭവം.

Advertisment

ബം​ഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന 22കാരനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ എഐ സാങ്കേതികത ഉപയോ​ഗിച്ച് മോർഫ് ചെയ്യുകയായിരുന്നു.

ഡീപ് ഫേക്ക് സോഫ്റ്റ്വെയറുകൾ ഉപയോ​ഗിച്ച് യുവതിയുടെ ചിത്രങ്ങൾ മറ്റ് ന​ഗ്ന ചിത്രങ്ങൾ ഉപയോ​ഗിച്ച് ​മോർഫ് ചെയ്യുകയും ശേഷം സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടി പരാതിയിൽ സൈബർ ക്രൈം ഉദ്യോ​ഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

 

 

Advertisment