/sathyam/media/post_attachments/aY55EYq89BD5v4XGB48I.jpg)
സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. "സംസ്ഥാനത്തെ പെൺമക്കളുടെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് രാവണന്റേയും കംസന്റെയും വിധി നേരിടേണ്ടിവരുമെന്ന്" യോഗി മുന്നറിയിപ്പ് നൽകി.
ബല്ലിയ ജില്ലയിലെ ബൻസ്ദീഹിൽ നാരി ശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. അടുത്ത ഘട്ടം മുതൽ 25,000 രൂപ നൽകി സംസ്ഥാനത്തെ പെൺമക്കളോടുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ സുപ്രധാന പ്രകടനമാണ് 'മുഖ്യമന്ത്രി കന്യാ സുമംഗല യോജന' പദ്ധതിയെന്ന് യോഗി ചടങ്ങിൽ പറഞ്ഞു.
ഈ തുക ആറ് ഘട്ടങ്ങളിലായി പെൺമക്കളുടെ മാതാപിതാക്കൾക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൺമക്കളുടെ വിവാഹത്തിന് അർഹരായ കുടുംബങ്ങൾക്ക് 'മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന' പ്രകാരം 51,000 രൂപ സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പെൺമക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. പെൺമക്കളുടെ സുരക്ഷ ലംഘിക്കുന്നവർക്ക് രാവണനും കംസനും തുല്യമായ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും," പുരാണ കഥാപാത്രങ്ങളെ പരാമർശിച്ച് കൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.
ചടങ്ങിൽ മുഖ്യമന്ത്രി ബല്ലിയയിൽ 129 കോടി രൂപയുടെ 35 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും വിവിധ വികസന പദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.
ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സർക്കാർ ദീപാവലി ദിനത്തിൽ സൗജന്യ ഗ്യാസ് സിലിണ്ടർ നൽകുമെന്നും പാചക സ്റ്റൗവിൽ നിന്നുള്ള പുകയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് സംസ്ഥാനത്തെ സ്ത്രീകളെ മോചിപ്പിച്ച് അവർക്ക് ആശ്വാസം നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 1.75 കോടി കുടുംബങ്ങൾക്ക് സർക്കാർ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് ഒക്ടോബർ 17ന് ബുലന്ദ്ഷഹറിൽ ഈ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
"2026-ൽ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യത്തെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകും. നിയമസഭയിലും ലോക്‌സഭയിലും സ്ത്രീകളുടെ എണ്ണം മൂന്നിലൊന്നായി ഉയരും. ഇതിനായി ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുള്ളവരാണ്,” അദ്ദേഹം പറഞ്ഞു. അധോസഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാൻ നിർദ്ദേശിക്കുന്ന വനിതാ സംവരണ ബില്ലിനെ പരാമർശിച്ചു കൊണ്ടാണ് യോഗിയുടെ പ്രഖ്യാപനം.
സ്ത്രീകളുടെ സുരക്ഷ, ബഹുമാനം, സ്വാശ്രയത്വം എന്നിവ ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, സംസ്ഥാന പോലീസ് സേനയിൽ 20 ശതമാനം വനിതാ ഉദ്യോഗസ്ഥരെ മുൻഗണനാടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യുന്നതിനായി തന്റെ സർക്കാർ പ്രവർത്തിക്കുകയാണെന്നും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us