Advertisment

കഴിഞ്ഞ മൂന്ന് വർഷമായിട്ട് കഴിക്കുന്നത് പച്ച മാംസവും മുട്ടയും: ദിവസം മുഴുവൻ ഊർജ്ജസ്വലനായി ഇരിക്കാൻ സഹായിക്കുന്നു, മാനസിക ആരോഗ്യത്തിനും ഈ ഭക്ഷണ രീതി സഹായിക്കുന്നുവെന്ന് യുവാവ്

New Update

publive-image

Advertisment

വാഷിംഗ്ടൺ: കഴിഞ്ഞ മൂന്ന് വർഷമായിട്ട് പച്ചമാംസവും മുട്ടയും മാത്രം കഴിച്ച് ജീവിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അമേരിക്കയിലെ നെബ്രാസ്‌ക സ്വദേശിയായ വെസ്‌റ്റേൺ റോവ് എന്നയാളാണ് പച്ചയിറച്ചിമാത്രം കഴിച്ച് ജീവിക്കുന്നത്.

മൂന്ന് വർഷമായി പച്ചമാംസവും മുട്ടയും ആണ് ഭക്ഷിക്കുന്നതെന്ന് റോവ് തന്നെയാണ് വെളിപ്പെടുത്തിയത്. മാംസാഹാരം മാത്രം കഴിച്ചിട്ടുള്ള ഈ ഭക്ഷണ രീതിയിൽ താൻ ദിവസം മുഴുവൻ ഊർജ്ജസ്വലനായി ഇരിക്കുന്നുവെന്നും റോവ് പറയുന്നു. തന്റെ ആഹാര ക്രമീകരണ രീതി തന്റെ യുട്യൂബ് ചാനലിലൂടെ റോവ് പുറത്തുവിടാറുണ്ട്.

വലിയ ആരാധകരാണ് റോവിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഈ മൂന്ന് വർഷത്തിനിടയിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മാനസിക ആരോഗ്യത്തിന് ഈ ഭക്ഷണ രീതി സഹായിക്കുന്നുവെന്നും റോവ് സാക്ഷ്യപ്പെടുത്തുന്നു.

കാൽ കിലോയോളം മാംസവും ഉപ്പില്ലാത്ത ബട്ടറും മൂന്നോ നാലോ പച്ചമുട്ടയും റോവ് ഉച്ചയ്‌ക്ക് മാത്രം കഴിക്കും. തന്റെ ഭക്ഷണ വിശേഷങ്ങൾ പങ്കുവെയ്‌ക്കാൻ ദ നാച്ചുറൽ ഹ്യൂമൻ ഡയറ്റ് എന്ന പേരിൽ ഒരു യുട്യൂബ് ചാനലും റോവിനുണ്ട്.

 

NEWS
Advertisment