Advertisment

പെൺ ചീങ്കണ്ണികൾക്ക് നിരന്തര ‘ ശല്യം ‘ ; പ്രതിയായ ആൺ ചീങ്കണ്ണിയെ തടവിലാക്കി മൃഗശാല അധികൃതർ

New Update

publive-image

Advertisment

മനുഷ്യർ നടത്തുന്ന പീഡനങ്ങളെ കുറിച്ചുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ വർധിച്ചു വരികയാണ്. എന്നാൽ ഓസ്‌ട്രേലിയയിൽ പെൺചീങ്കണ്ണികളെ ശല്യം ചെയ്തതിന്റെ പേരിൽ ഒരു ആൺ ചീങ്കണ്ണിയെ തടവിലാക്കിയിരിക്കുകയാണ് മൃഗശാല അധികൃതർ.

യുഎസ് മെഗാസ്റ്റാർ റാപ്പറായ കാന്യെ വെസ്റ്റ് എന്ന് നാമകരണം ചെയ്യപ്പെട്ട, 350 കിലോഗ്രാം ഭാരമുള്ള ചീങ്കണ്ണിയാണ് പെൺ വർഗത്തിൽപ്പെട്ട അലിഗേറ്ററുകളെ ആക്രമിക്കുന്നത്. ശീതകാല നിദ്രയിൽ നിന്നുണർന്ന ശേഷം ഏറെ അക്രമാസക്തനായിരുന്നു കാൻയെ.

അക്രമാസക്തമായ ഈ സ്വഭാവം മൃഗശാലയിലെ മറ്റ് ചീങ്കണ്ണികളെ ഏറെ ഭീതിയിലാക്കിയിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ചൂടുകാലത്തിനൊപ്പം ചീങ്കണ്ണികൾ ഇണചേരുന്ന സമയം കൂടി അടുത്തതോടെ ഹോർമോണിലുണ്ടായ വ്യതിയാനം മൂലമാകാം കാൻയെ ഇത്തരത്തിൽ പെരുമാറുന്നതെന്നും മൃഗശാല അധികൃതർ പറയുന്നു.

ഈ സാഹചര്യത്തിൽ കാന്യെ മാറ്റി നിർത്തിയില്ലെങ്കിൽ സ്വയം അപകടം വരുത്തിവയ്‌ക്കാനും കൂട്ടത്തിലുള്ളവയെ ആക്രമിച്ചു കൊല്ലാനുമുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ നിർദേശിച്ചു. മൃഗശാലയിലെ ജോലിക്കാരെയും ഉപദ്രവിക്കുന്ന നിലയിലേക്ക് കാൻയെ മാറിയതോടെ രണ്ടും കൽപ്പിച്ച് അതിനെ പിടിച്ച് കൂട്ടിലടയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല. 54 ചീങ്കണ്ണികളുള്ള തടാകത്തിൽ നിന്നാണ് ഈ ഭീമനെ പിടികൂടേണ്ടതും. അതിന് തയ്യാറായി 12 ജീവനക്കാർ എത്തി. ചീങ്കണ്ണിയുടെ മുഖത്ത് കുടുക്കിട്ട് പിടിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. എന്നാൽ ഇത് വിജയം കണ്ടില്ല , ഒടുവിൽ ജോലിക്കാർ അതിനുമേൽ കമിഴ്ന്നു കിടന്നു കീഴടക്കുകയായിരുന്നു. ചീങ്കണ്ണിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

NEWS
Advertisment