Advertisment

ക്രിസ്ത്യന്‍ സ്‌കൂളുകളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയയില്‍ നിയമ ഭേദഗതി; പുതുക്കിയ നിയമ പ്രകാരം സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ കഴിയില്ല; ക്രൈസ്തവ വിശ്വാസത്തെ പിഴുതെറിയാണ് ഈ ബില്ല് വഴി ശ്രമിക്കുന്നതെന്ന് ക്രൈസ്തവ സംഘടനകള്‍

New Update

 

Advertisment

publive-image

ക്രിസ്ത്യന്‍ സ്‌കൂളുകളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ഈക്വല്‍ ഓപ്പര്‍ചൂണിറ്റി അമെന്‍ഡ്‌മെന്റ് ബില്‍ പാസാക്കാന്‍ തീരുമാനം. മതപരമായ സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള തുല്യ അവസര നിമയത്തില്‍ ഭേദഗതി വരുത്താനാണ് നീക്കം. നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്‍ പാര്‍ലമെന്‍രില്‍ അവതരിപ്പിച്ചു.

പുതുക്കിയ നിയമം നിലവില്‍ വന്നാല്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ വിശ്വാസികളായ ജിവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ക്ക് അധികാര പരിമിതിയുണ്ടാകും. ഇതുപ്രകാരം സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ നിലവിലുണ്ടായിരുന്ന അധികാരം കുറയും. മതപരമായ സ്ഥാപനങ്ങളിലെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് തങ്ങളുടെ കുട്ടികളെ ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ചേര്‍ക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ സ്‌കൂളുകള്‍ പ്രസ്താവനയില്‍ പറഞ്ഞു.

publive-image

ക്രിസ്ത്യന്‍ സ്‌കൂളുകള്‍ നല്‍കുന്ന ക്രൈസ്തവ മൂല്യങ്ങള്‍ സംസ്ഥാന സ്‌കൂള്‍ സംവിധാനത്തിന് നല്‍കാന്‍ കഴിയില്ലെന്നും ക്രൈസ്തവ വിശ്വാസത്തെ പിഴുതെറിയാണ് ഈ ബില്ല് വഴി ശ്രമിക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ സ്‌കൂള്‍ പ്രതിനിധി വനേസ ചെങ് പ്രതികരിച്ചു.

ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ക്രൈസ്തവരെ തന്നെ ജീവനക്കാരായി നിയമിക്കാനാണ് ഭൂരിഭാഗം വിക്ടോറിയക്കാരും ആഗ്രഹിക്കുന്നതെന്നും സംഘടനകള്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് നടത്തിയ വോട്ടെടുപ്പിന്റെ റിസല്‍ട്ടും ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ സ്‌കൂള്‍ പ്രതിനിധികള്‍ പുറത്തു വിട്ടു.

Advertisment