Advertisment

ലണ്ടനിലെ ഡീകോൺ സ്ട്രീറ്റിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

New Update

publive-image

Advertisment

ലണ്ടൻ: ലണ്ടനിലെ ഡീകോൺ സ്ട്രീറ്റിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. രക്ഷാപ്രവർത്തനത്തിനായി അറുപതോളം അഗ്നിശമന ഉദ്യോഗസ്ഥരും എട്ട് വാഹനങ്ങളും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

കെട്ടിടത്തിന്റെ 18-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ലണ്ടനിലെ എലിഫന്റ് ആൻഡ് കാസ്റ്റിലിലാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് മൂന്ന് നിലകളിൽ പുറത്തുകടക്കാനാകാതെ കുടുങ്ങി പോയവരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ലണ്ടൻ സമയം രാവിലെ 10.58നാണ് തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിബാധയുടെ കാരണമെന്തെന്ന് കണ്ടെത്തിയിട്ടില്ല. രണ്ട് മാസങ്ങൾക്ക് മുമ്പ് ഇതേ കെട്ടിട പരിസരത്ത് തീപിടിത്തം നടന്നിരുന്നു. നൂറോളം ഫയർ സർവീസ് ഉദ്യോഗസ്ഥർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റെയിൽവേ സ്റ്റേഷൻ പരിസരമായ എലിഫന്റ് ആൻഡ് കാസ്റ്റിൽ 24 മണിക്കൂറും ജനക്കൂട്ടത്താൽ തിരക്കേറിയ പ്രദേശമാണ്.

NEWS
Advertisment