Advertisment

ഇന്ത്യാ പ്രസ്ക്ലബ്ബ് ത്രിദിന മീഡിയാ കോൺഫ്രൻസിനു മീറ്റ് ആൻഡ് ഗ്രിറ്റോടെ തുടക്കം

author-image
ജൂലി
New Update

publive-image

Advertisment

ചിക്കാഗോ: അതിഥികളും സ്പോൺസർമാരും ചിക്കാഗോ നിവാസികളും പങ്കെടുത്ത മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയോടെ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന് ചിക്കാഗോയിൽ തുടക്കമായി.

വെള്ളിയാഴ്ച രാവിലെ മുതൽ ചർച്ചകളും സെമിനാറുകളും ആരംഭിക്കും. ഔദ്യോഗികമായ ഉദ്ഘാടനം വൈകാട്ടാണെങ്കിലും രാവിലെ 10 മണിക്ക് നിലവിളക്കു കൊളുത്തി പരിപാടിക്ക് തുടക്കമിടും. സെമിനാറുകളിലും ചർച്ചകളിലും ആർക്കും പങ്കെടുക്കാമെന്നതാണ് പ്രത്യേകത.

മീറ്റ് ആൻഡ് ഗ്രീറ്റ് ഹ്രസ്വമായിരുന്നുവെങ്കിലും അനൗപചാരികതയുടെ സൗഹൃദത്തിൽ നാട്ടിൽ നിന്ന് എത്തിയ മാധ്യമ പ്രവർത്തകർ ഈ രംഗത്തേക്ക് വന്നതുൾപ്പടെയുള്ള കാര്യങ്ങൾ പങ്കു വച്ചത് ഹൃദ്യമായ അനുഭവമായി.മുഖ്യാതിഥി എൻ കെ പ്രേമചന്ദ്രൻ എം.പി., എം.എൽ.എമാരായ മാണി സി. കാപ്പൻ, റോജി ജോൺ എന്നിവർ ആശംസകൾ നേർന്നു.

നാട്ടിൽ നിന്ന് എത്തിയ മാധ്യമ പ്രവർത്തകരായ കെ.എൻ.ആർ. നമ്പൂതിരി, ജോണി ലൂക്കോസ്, പ്രശാന്ത് രഘുവംശം, നിഷ പുരുഷോത്തമൻ, പ്രതാപ് നായർ, ഡി. പ്രമേഷ്, ശരത്ചന്ദ്രൻ എസ് എന്നിവരും സംസാരിച്ചു.

പ്രസ് ക്ലബ് പ്രസിഡന്റ് ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ സ്വാഗതം ആശംസിച്ചു. ആറു മാസത്തെ കൂട്ടായ പ്രവർത്തനം ഫലവത്തായതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു. പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് തന്റെ ആമുഖപ്രസംഗത്തിൽ ഏറെ വിഷമതകൾ സഹിച്ചു കേരളത്തിൽ നിന്നെത്തിയ ക്ഷണിതാക്കളോടു ഇന്ത്യ പ്രസ് ക്ലബ് എന്നും കടപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞു. പിന്നീട് ട്രെഷറർ ജീമോൻ ജോർജ് എല്ലാ സ്പോൺസേഴ്‌സിനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ മധു രാജൻ പ്രെസ്ക്ലബ്ബിന്റെ ചരിത്രം ഓർമ്മിപ്പിച്ചു.

സിമി ജെസ്റ്റോ ആയിരുന്നു എംസി. ചിന്തുരാജ് ഗാനങ്ങൾ ആലപിച്ചു. വെള്ളിയാഴച്ച രാവിലെ 10 മാണി മുതൽ 5 മണി വരെ വിജ്ഞാന പ്രദമായ നിരവധി സെമിനാറുകൾ ഉണ്ടായിരിക്കും ഇതിനു എല്ലാവർക്കും പ്രവേശനം ഉണ്ടായിരിക്കും അതിനു ശേഷം വൈകിട്ട് 7 മണിയോടെ നടത്തപെടുന്ന പ്രൗഢ ഗംഭീരമായ ഉദ്ഘാടന സമ്മേളനത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറും.

മീഡിയാകോൺഫ്രൻസിൽ പങ്കെടുക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. ചിക്കാഗോയ്ക്ക് സമീപമുള്ള റിനയ്സൻസ് ചിക്കാഗോ ഗ്ലെൻവ്യൂ മാരിയറ്റ് ഹോട്ടലിൽ വച്ചാണ് കോൺഫ്രൻസ്.

തത്സമയ സംപ്രേക്ഷണവും ഉണ്ട് www.indiapressclub.org/tv

Advertisment