Advertisment

പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കെസിഎസ്‌സി ബാസലിന് നവ നേതൃത്വം

New Update

publive-image

Advertisment

ബാസല്‍: സ്വിറ്റ്സര്‍ലന്‍ഡ് ബാസലിലെ മലയാളി സഹൃദയ കൂട്ടായ്മയില്‍ നിന്നും പതിനാറുപേര്‍ ഒത്തുചേര്‍ന്നു കലാകായിക വിനോദങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് 18-02-2012 ല്‍ രൂപീകരിച്ച സംഘടനയായ കേരളാ കള്‍ച്ചറല്‍ & സ്പോര്‍ട്സ് ക്ലബ്ബ് (കെസിഎസ്‌സി) ന്‍റെ പ്രവര്‍ത്തനം പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആരംഭ കാലഘട്ടം മുതല്‍തന്നെ സ്വിസ്സ് മലയാളീ സമൂഹത്തിനോട് ചേര്‍ന്നു നിന്നുകൊണ്ട് പല പരിപാടികളും നടത്തി വിജയിപ്പിക്കുവാന്‍ കെസിഎസ്‌സിക്ക് സാധിച്ചു.

2014 -ല്‍ തുടക്കം കുറിച്ച വനിതാ ചാരിറ്റി വിഭാഗമായ ഏഞ്ചല്‍സ് ബാസല്‍ മലയാള നാടിനെ ഏറെ ദുരിതത്തിലാഴ്ത്തിയ മഹാ പ്രളയ കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുകയുണ്ടായി. അതുപോലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഭവനരഹിതര്‍ക്ക് വീടു വച്ചു നല്‍കിയും ഏഞ്ചല്‍ ബാസലിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പത്താം വര്‍ഷം പ്രമാണിച്ചു നിറപ്പകിട്ടാര്‍ന്ന ഒരു പരിപാടിയും നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്ലാന്‍ ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ കെസിഎസ്‌സിയുടെ യൂത്ത് വിഭാഗം ഏപ്രില്‍ 9 ന് സംഘടിപ്പിക്കുന്ന മിക്സഡ് യൂത്ത് വോളിബോള്‍ ടൂര്‍ണമെന്‍റ് ആയിരിക്കും പ്രധാന ആകര്‍ഷണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

http://www.kcscbasel.com

http://www.angelsbasel.com

Advertisment