Advertisment

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ നാളെ (ഞായറാഴ്ച) കോൺസുലർ സേവനം ഉണ്ടായിരിക്കും

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ  29 ന് ഞായറാഴ്ച 3.30 മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ.സി അബൂബക്കർ അറിയിച്ചു .

പവർ ഓഫ് അറ്റോർണി, അറ്റസ്‌റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും. കൽബ, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ്, തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ക്ലബ്ബിലെ പാസ്പോര്‍ട്ട് സേവനങ്ങൾ ഞായറാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന ബിഎല്‍എസ് കേന്ദ്രത്തിന്റെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.

Advertisment