Advertisment

ലോക സമാധാന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഡോക്യുമെന്ററി ഫിലിമിന്  ലോക റെക്കോര്‍ഡ് നേടി അച്ഛനും പെണ്‍മക്കളും

New Update

publive-image

Advertisment

ബ്രിസ്ബെയ്ന്‍: ഐക്യരാഷ്ട്രസഭ ക്യൂന്‍സ് ലാന്‍ഡ് ഡിവിഷന്റെ ലോക സമാധാന പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളികളും ലോകരാജ്യങ്ങളുടെ ദേശീയ ഗാനാലാപനത്തിലൂടെ ലോക റെക്കോര്‍ഡ് ജേതാക്കളുമായ പെണ്‍മക്കളും സംവിധായന്‍ കൂടിയായ അച്ഛനും ചേര്‍ന്ന് നിര്‍മിച്ച ഡോക്യുമെന്ററി ഫിലിമിന് ലോക റെക്കോര്‍ഡ്.

publive-image

ലോക ചരിത്രത്തില്‍  ആദ്യമായി ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെയടക്കം 75 ല്‍പ്പരം രാജ്യക്കാരെ  ഉള്‍പ്പെടുത്തി ലോക സമാധാനം, ദേശീയ ഗാനം എന്നിവ ആസ്പദമാക്കി  നിര്‍മ്മിച്ച ലോകത്തിലെ ആദ്യ ഡോക്യുമെന്ററി ഫിലിമായ 'സല്യൂട്ട് ദി നേഷന്‍സ്' എന്ന ഡോക്യുമെന്ററി നിര്‍മാണത്തിലൂടെ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളെ കുറിച്ചും അവയുടെ ദേശീയ ഗാനങ്ങളെകുറിച്ചും അന്താരാഷ്ട്ര ഭാഷകളെകുറിച്ചും 9 വര്‍ഷം കഠിനമായ ഗവേഷണം നടത്തി, ലോക സമാധാനത്തിനും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുമായി ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ മനഃ പാഠമാക്കി പാടി ലോകത്തില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിച്ച ഓസ്‌ട്രേലിയയിലെ ബ്രിസ്ബെന്‍ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശ്ശേരി സ്വദേശികളായ ആഗ്നെസ് ജോയിയും തെരേസ ജോയിയും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും സംവിധായകനുമായ ഇരുവരുടെയും പിതാവ് ജോയ് കെ.മാത്യുവും ചേര്‍ന്നാണ് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുന്നത്.

publive-image

ആഗ്‌നസും തെരേസയും ചേര്‍ന്ന് രചന നിര്‍വഹിച്ച ഡോക്യുമെന്ററി ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും പിതാവ് ജോയ് കെ. മാത്യുവാണ്.

ഈ മാസം 28ന് ബ്രിസ്‌ബേന്‍ സിറ്റിയിലുള്ള സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍  ഉച്ചയ്ക്ക് 1.00ന് ഡോക്യുമെന്ററി ഫിലിന്റെ പ്രദര്‍ശനവും ലോക റെക്കോര്‍ഡ് നല്‍കി ആദരിക്കലും നടക്കും.

publive-image

യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്‌ട്രേലിയ  ക്വീന്‍സ്ലാന്‍ഡ് ഡിവിഷനും പീസ് കീപ്പേഴ്‌സ് ഓസ്ട്രേലിയയും എര്‍ത്  ചാര്‍ട്ടര്‍ ഓസ്‌ട്രേലിയയും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമായി സംയുക്തമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ അതിഥികളുടെ ആവശ്യപ്രകാരം ആഗ്‌നെസും തെരേസയും വിവിധ രാജ്യങ്ങളുടെ ദേശീയഗാനാലപിക്കും.

publive-image

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരടക്കം വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പ്രതിനിധികള്‍,  യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്വീന്‍സ്ലാന്‍ഡ് ഡിവിഷന്‍  പ്രതിനിധികള്‍, ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സല്യൂട്ട് ദി നേഷന്‍സ് ഇന്റര്‍നാഷണല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ക്ലം ക്യാമ്പ്‌ബെല്‍, ആഗ്നെസ് ജോയ് തെരേസ ജോയ്, ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഭാഷകളെക്കുറിച്ചും ഗവേഷണം നടത്താനും ദേശീയ ഗാനങ്ങള്‍ മനഃ പാഠമാക്കി പഠിക്കാനും ഇരുവര്‍ക്കും മൂന്നാം ക്ലാസ്സ് മുതല്‍ സ്‌കൂള്‍ പഠനത്തോടൊപ്പം മികച്ച പരിശീലനം നല്‍കിയ ആഗ്‌നസിന്റേയും തെരേസയുടേയും പിതാവും ഈ ഡോക്യുമെന്ററി ഫിലിമിന്റെ നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ മാത്യു  എന്നിവര്‍ സംസാരിക്കും.

publive-image

ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ഈ ചടങ്ങിന് ഓസ്‌ട്രേലിയയിലെ പ്രമുഖരും വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയും  പത്ര ദൃശ്യ മാധ്യമങ്ങളും വിവിധ വേള്‍ഡ് റെക്കോര്‍ഡ് ടീമുകളും നേരിട്ടും ഓണ്‍ലൈന്‍ വഴിയും സാക്ഷ്യം വഹിച്ച് ഡോക്യുമെന്ററി ഫിലിമിന്റെ രചന നിര്‍വഹിച്ച ആഗ്നെസ് ജോയിയേയും   തെരേസ ജോയിയേയും ഡോക്യുമെന്ററിയുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ജോയ് കെ മാത്യുവിനേയും വിവിധ ലോക റെക്കോര്‍ഡുകള്‍ നല്‍കി ആദരിക്കും.

Advertisment