Advertisment

മിഠായി രുചിച്ച് 61 ലക്ഷം രൂപ ശമ്പളം നേടാം ; അഞ്ചു വയസ്സു മുതലുള്ളവർക്ക് അപേക്ഷിക്കാം, അവസാനതീയതി ഈ മാസം 31

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ജോലി തേടുന്നവർക്ക് കിടിലൻ ഓഫറുമായെത്തിയിരിക്കുകയാണ് കാനഡയിലെ മിഠായിക്കമ്പനി കാൻഡി ഫൺഹൗസ്. ഒരു ലക്ഷം കനേഡിയൻ ഡോളർ (61.14 ലക്ഷം രൂപ) വാർഷിക ശമ്പളമുള്ള ജോലിക്ക് അഞ്ചു വയസ്സു മുതലുള്ളവർക്ക് അപേക്ഷിക്കാം.

മാസത്തിൽ 3500 ഓളം രുചികളിലുള്ള മിഠായികൾ രുചിച്ച് ഗുണമേന്മയും പോരായ്മയും വിലയിരുത്താൻ കഴിവുള്ളയാളാകണം ചീഫ് കാൻഡി ഓഫിസർ. മധുരവും പുളിയുമുള്ളത്, പീനട്ട്ബട്ടർ, കിറ്റ്കാറ്റ് എന്നിവയുൾപ്പെടെയുള്ള മിഠായികളാണ് രുചിക്കേണ്ടത്.

കുട്ടികൾക്കു വേണ്ടി മാതാപിതാക്കൾക്കും അപേക്ഷ അയയ്ക്കാം. രുചിശേഷി പരിശോധനയ്ക്കും പരിശീലനത്തിനും ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വീട്ടിലിരുന്നോ ടൊറന്റോയിലെയോ ന്യൂജഴ്സിയിലോ ഓഫിസിലെത്തിയോ ജോലി ചെയ്യാം. ജോലിക്ക് അപേക്ഷിക്കാൻ മുൻപരിചയം നിർബന്ധമില്ലെന്നും കടുത്ത മിഠായിപ്രണയികൾക്ക് അപേക്ഷിക്കാമെന്നും കമ്പനി പറയുന്നു.

ജോലികിട്ടി മിഠായി രുചിച്ച് പല്ലെല്ലാം കേടായിപ്പോയാൽ എന്തു ചെയ്യുമെന്ന ആശങ്ക ഉദ്യോഗാർഥികൾക്ക് വേണ്ടെന്നും ജീവനക്കാരുടെ ദന്തസംരക്ഷണത്തിൽ വളരെയേറെ കരുതൽ തങ്ങൾക്കുണ്ടെന്നും കാൻഡി ഫൺഹൗസ് സിഇഒ ജമാൽ ഹെജാസി പറയുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 31 നു മുൻപ് അപേക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.

Advertisment