Advertisment

നീനാ കൈരളിയുടെ "ഓണോത്സവം 2022"സെപ്റ്റംബർ 10 ന്

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഓണോത്സവം 2022 ' സെപ്റ്റംബർ 10 ന് നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടക്കും .രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ അലൻ ടെലി ടി.ഡി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് ലൂയിസ് മോർഗൻ ആശംസകൾ അറിയിക്കുകയും ചെയ്യും .

നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമാണ് 'ഓണോത്സവം 2022'. കോർക്ക് റോയൽ ബീറ്റ്‌സിന്റെ ചെണ്ട മേളം, ദിവ്യ കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, നീനാ ഗേൾസിന്റെ തിരുവാതിര, എന്നിവ അവയിൽ ചിലത് മാത്രമാണ്. കൂടാതെ അത്തപൂക്കള മത്സരം, മഹാബലിയെ വരവേൽക്കൽ, വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു .

കഴിഞ്ഞ ഒരു മാസമായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനവും അന്നേ ദിവസം ഉണ്ടാകും.

പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ടോം പോൾ, സ്റ്റെഫിൻ ജെയിംസ്, അവിനാശ് ഐസക്, അഭിലാഷ് രാമചന്ദ്രൻ, ജോമോൾ ഷിന്റോ, മറീന ജിന്റോ, ചിഞ്ചു ജോയി എന്നിവർ നേതൃത്വം നൽകും.

Advertisment