Advertisment

'ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധം'; നയതന്ത്ര പോരിനിടെ ജസ്റ്റിന്‍ ട്രൂഡോ

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് പ്രസ്താവന.

New Update
modi justin trudo

ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയാണ്. ഇന്തോ-പസഫിക് തന്ത്രം അവതരിപ്പിച്ചതുപോലെ, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് ഗൗരവതരമായ കാര്യമാണെന്നും ട്രൂഡോ പറഞ്ഞു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് പ്രസ്താവന.

'ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയാണ്. കഴിഞ്ഞ വര്‍ഷം ഇന്തോ-പസഫിക് തന്ത്രം ഞങ്ങള്‍ അവതരിപ്പിച്ചതുപോലെ, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് വളരെ ഗൗരവതരമായ കാര്യമാണ്. അതേസമയം, വ്യക്തമായ നിയമവാഴ്ചയുള്ള രാജ്യം എന്ന നിലയില്‍ ഈ വിഷയത്തിന്റെ മുഴുവന്‍ വസ്തുതകളും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ കാനഡയുമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്, ''ട്രൂഡോ മോണ്‍ട്രിയലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കാനഡയും അതിന്റെ സഖ്യകക്ഷികളും ഇന്ത്യയുമായി ക്രിയാത്മകമായും ഗൗരവത്തോടെയും ഇടപഴകുന്നത് വളരെ പ്രധാനമാണെന്ന് താന്‍ കരുതുന്നുവെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. 

latest news narendra modi justin trudo
Advertisment