'ഡൊണാൾഡ് ട്രംപ് മരിച്ചു', ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; എക്‌സിൽ ഞെട്ടിക്കുന്ന കുറിപ്പുമായി ട്രംപിന്റെ മകൻ

നിരവധി പേർ ഞെട്ടൽ രേഖപ്പെടുത്തിയതോടെ തന്റെ വെരിവൈഡ് അക്കൗണ്ട് ഹാക്ക് ചെയ്തായി ട്രംപ് ജൂനിയർ വ്യക്തമാക്കി.

New Update
trump son

വാഷിംഗ്ടൺ: സമൂഹമാദ്ധ്യമമായ എക്‌സിൽ ഞെട്ടിക്കുന്ന കുറിപ്പുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ. എന്റെ പിതാവ് ഡൊണാൾഡ് ട്രംപ് അന്തരിച്ചു, 2024 ൽഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. എന്നായിരുന്നു ട്രംപ് ജൂനിയറിന്റെ ട്വീറ്റ്. നിരവധി പേർ ഞെട്ടൽ രേഖപ്പെടുത്തിയതോടെ തന്റെ വെരിവൈഡ് അക്കൗണ്ട് ഹാക്ക് ചെയ്തായി ട്രംപ് ജൂനിയർ വ്യക്തമാക്കി.

Advertisment

അതേസമയം 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. അറ്റ്‌ലാന്റയിലെ ഫുൾട്ടൻ ജയിലിൽ ട്രംപ് സ്വമേധയാ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ മുൻ അമേരിക്കൻ പ്രസിഡന്റിനെ വിട്ടയച്ചു

donald truimph
Advertisment