Advertisment

കാഞ്ഞങ്ങാട് മണ്ഡലം ഇരുപത്തിയാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എല്‍സി, പ്ലസ് ടു, കലാ-കായിക-സിനിമാ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം ഇരുപത്തിയാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എല്‍സി, +2, കലാകായിക സിനിമാ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സദസ്സിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചു റിട്ടയേർഡ് അദ്ധ്യാപിക ലിസി മാത്യു വർഗീസ് പ്രഭാഷണം നടത്തി.

publive-image

മണ്ഡലം പ്രസിഡണ്ട് ശ്രീബാലക്യഷ്ണൻ ഉത്ഘാടനം ചെയ്യ്ത പരിപാടിയിൽ പ്രദീപ് പനങ്കാവ് സ്വാഗതം പറയുകയും വാർഡ് പ്രസിഡണ്ട് കരുണാകരൻ കെ.പി.അദ്ധ്യക്ഷത വഹിക്കുകയും ചെയ്യ്തു.

publive-image

വിദ്യാർത്ഥികൾക്കുള്ള മൊമ്മൻ്റോ എ മോഹനൻ നായർ, കെ.പി.കരുണാകരൻ, യു. വി.അബ്ദുൾ റഹ്മാൻ, പ്രദീപൻ പനങ്കാവ്, ചന്ദ്രൻ പനങ്കാവ്, അനീഷ് പനങ്കാവ്, വിക്രമൻ, പ്രമീള, പുഷ്പ, ദിവ്യ പത്മനാഭൻ , ബാബുരാജ് സി.കെ., രഞ്ജിത്ത് തമ്പുരാൻ വളപ്പിൽ, ബാബുരാജ് ഐങ്ങോത്ത്, റോഷൻ, നാരായണി അമ്മ, അഡ്വ: ഒ.സി.രാജഗോപാലൻ' എന്നിവർ വിതരണം ചെയ്തു.

publive-image

ചടങ്ങിൽ വെച്ച് പുതുതായി മണ്ഡലം സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട രാജൻ ഐങ്ങോത്തിനെ പ്രത്യേകം ആദരിച്ചു.ചടങ്ങിൻ്റെ സമാപനത്തിൽ റോഷൻ ഐങ്ങോത്ത് നന്ദി രേഖപ്പെടുത്തി

Advertisment