Advertisment

എസ്‌വൈഎസ് കാസർഗോഡ് സോൺ യൂത്ത് പാർലമെൻറ് ഫെബ്രുവരി 26ന്; റഹ്മാനിയ നഗറിൽ സ്വാഗതസംഘം രൂപീകരിച്ചു

New Update

publive-image

കാസര്‍ഗോഡ്: സമസ്ത കേരള സുന്നി യുവജന സംഘം കാസർഗോഡ് സംഘടിപ്പിക്കുന്ന യൂത്ത് പാർലമെൻറ് ഫെബ്രുവരി 26 ന് നയന്മാർമൂല റഹ്മാനിയ നഗറിൽ നടക്കും പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ - ചെയർമാൻ സി എം എ ചേരൂർ, കൺവീനർ കെ വി അബൂബക്കർ മാഷ്, ഫൈനാൻസ് സെക്രട്ടറി സൈനുദ്ദീൻ പാണലം.

പ്രസിഡണ്ട് റസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനംസി എം എ ചേരൂർ ഇർഫാദ് മായിപ്പാടി വിഷയാവതരണം നടത്തി.

കെ വി അബൂബക്കർ മുസ്ലിയാർ സൈനുദ്ദീൻ പാണലം അലി സഖാഫി ആസിഫ് ആലംപാടി മുനീർ എർമാളം പ്രസംഗിച്ചു. അഹ്മദ് സഅദി സ്വാഗതവും സിറാജ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.

Advertisment