Advertisment

16 വയസുകാരനെ പീഡിപ്പിച്ചു: കാസർഗോഡ് പഞ്ചായത്ത് അംഗത്തിനെതിരെ പോക്‌സോ കേസ്

New Update

publive-image

Advertisment

കാസർഗോഡ്: 16 വയസുകാരനെ പീഡിപ്പിച്ച പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ കേസ്. കാസർഗോഡ് മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് പ്രതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിനാണ് പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്.

പൊവ്വൽ സ്വദേശിയായ ഇയാൾക്കെതിരെ ആദൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മാസം 11ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പ്രതിയായതോടെ മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കി.

Advertisment