Advertisment

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; കാസർഗോഡ് യുവാവ് അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

ഉപ്പള: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ പോലീസ് പിടികൂടി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെ.പി നജീബ് മഹ്ഫൂസ് (22) ആണ് പിടിയിലായത്.

കുമ്പള ബംബ്രാണ കളത്തൂർ റോഡിലെ വാടക ക്വാട്ടേഴ്‌സിന്റെ ടെറസിൽ കഞ്ചാവ് കൃഷി ഉണ്ടെന്ന് ഇൻസ്‌പെക്ടർ പി. പ്രമോദിനു ലഭിച്ച വിവരത്തെത്തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

3 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 2 മാസം വളർച്ചയുള്ള ചെടിയാണ് കണ്ടെത്തിയത്. മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥിയാണ് നജീബ് മഹ്ഫൂസ്. ഇയാൾ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും വിൽപ്പനയ്‌ക്കും സ്വന്തം ആവശ്യത്തിനുമായി ഉപയോഗിക്കാനാണ് കൃഷി നടത്തിയതെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

എസ്‌.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നജീബിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment