Advertisment

ആലൂരിലേക്കുള്ള ബസ്സ്‌ സർവീസ് പുനരാരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

കാസർഗോഡ്: കോവിഡ് കാരണം നിർത്തി വെച്ച ജാനകി ബസ്സ്‌ ഇന്നലെ മുതൽ ആലൂരിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വലിയൊരു അനുഗ്രഹമാണ് ഈ ബസ്സ്‌ സർവീസ്.

രാവിലെ കാസർകോട്ട് നിന്ന് എട്ട് മണിക്ക് പുറപ്പെടുന്ന ഈ ബസ്സ്‌ 8-55 ന് ആലൂരിൽ എത്തുന്നു. അനന്തരം 8-55 ന് ആലൂരിൽ നിന്ന് കാസർക്കോട്ടേക്ക് രാവിലെയുള്ള സർവീസ് ആരംഭിക്കുന്നു.പിന്നീട് വൈകുന്നേരം അഞ്ച് മണിക്ക് കാസർക്കോട്ട് നിന്ന് ബസ്സ്‌ പുറപ്പെട്ടു വൈകീട്ട് 5-55 ന് ആലൂരിൽ ബസ്സ്‌ എത്തുന്നു.

ഉടനെ തിരിച്ചു ബോവിക്കാനത്തേക്കും നടത്തി അവസാനിപ്പിക്കുന്നു. ഈ ട്രിപ്പ് കാസർക്കോട്ടേക്ക് കൂടി നീട്ടണമെന്നും, ഉച്ചക്ക് കൂടി ഈ ബസ്സ്‌ ആലൂരിലേക്ക് സർവീസ് നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Advertisment