Advertisment

നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര റെ​യി​ല്‍വേ ഗേ​റ്റ് വാ​ഹ​നം ഇ​ടി​ച്ച് ത​ക​ര്‍ന്നു : ഗ​താ​ഗ​തം സ്തം​ഭി​ച്ചത് മ​ണി​ക്കൂ​റു​ക​ളോ​ളം

New Update

publive-image

Advertisment

നീ​ലേ​ശ്വ​രം: പ​ള്ളി​ക്ക​ര റെ​യി​ല്‍വേ ഗേ​റ്റ് വാ​ഹ​നം ഇ​ടി​ച്ച് ത​ക​ര്‍ന്നു. തു​ട​ര്‍ന്ന്, ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭി​ച്ചു. തലനാരിഴയ്ക്ക് വ​ന്‍ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര മ​ണി​യോ​ടെയാണ് സംഭവം. മ​ത്സ്യം ക​യ​റ്റി മംഗളൂരുവിൽ ​നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ടി​ച്ചാ​ണ് റെ​യി​ല്‍വേ ഗേ​റ്റ് ത​ക​ര്‍ന്ന​ത്. ട്രെ​യി​ന്‍ പോ​കാ​നാ​യി അ​ട​ച്ചി​ട്ട ഗേ​റ്റാ​ണ് ലോ​റി​യി​ടി​ച്ച് ത​ക​ര്‍ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ഇ​വി​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പൊ​ലീ​സും നാ​ട്ടു​കാ​രും ഏ​റെ​ പ​ണി​പ്പെ​ട്ടാ​ണ് ഗ​താ​ഗ​ത​കു​രു​ക്ക് നീ​ക്കി​യ​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ മി​നി​ലോ​റി നീ​ലേ​ശ്വ​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പി​ന്നീ​ട് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കോ​ട്ട​പ്പു​റം പാ​ലം-​ചെ​റു​വ​ത്തൂ​ര്‍ വ​ഴി​യും പ​ള്ളി​ക്ക​ര-​നീ​ലേ​ശ്വ​രം വ​ഴി​യും തി​രി​ച്ചു​വി​ട്ടാ​ണ് ഗ​താ​ഗ​ത​കു​രു​ക്ക് പ​രി​ഹ​രി​ച്ച​ത്. ഏ​റെ വൈ​കി വി​ദ​ഗ്ധ​രെ​ത്തി​യാ​ണ് ഗേ​റ്റ് ന​ന്നാ​ക്കി​യ​ത്.

Advertisment