Advertisment

കേരളത്തിലും കേരളേതര സംസ്ഥാനങ്ങളിലും പഠിക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സമ്മേളനം 'പ്രൊഫ്‌സമ്മിറ്റ് 2022' പ്രഖ്യാപന സംഗമം നാളെ കാസര്‍കോഡ് ശാന്തിപ്പള്ളത്ത്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

കാസർകോട്: കേരളത്തിലും കേരളേതര സംസ്ഥാനങ്ങളിലും പഠിക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സമ്മേളനം പ്രൊഫ്‌സമ്മിറ്റ് 2023 മാർച്ച്‌ രണ്ടാം വാരം നടക്കും. പരിപാടിയുടെ പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും നാളെ ശാന്തിപ്പള്ളം മുഹിമ്മാത്ത് കമ്മ്യുണിറ്റി ഹാളിൽ നടക്കും.

ഉച്ചക്ക് 3 മണിക്ക് നടക്കുന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത വൈസ് പ്രസിഡന്റ്‌ കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. പ്രൊഫസമ്മിറ്റ് സന്ദേശം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് തുറാബ്‌ അസ്സഖാഫ് തങ്ങൾ നടത്തും.

സ്വാഗത സംഘ കമ്മിറ്റി പ്രഖ്യാപനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ കെ കെ വൈ നിസാമുദ്ധീൻ ഫാളിലി കൊല്ലം നിർവഹിക്കും. സയ്യിദ് ഹസനുൽ അഹ്ദൽ, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ പൊസോട്ട്, സയ്യിദ് മുത്തു കോയ തങ്ങൾ അൽഅഹ്ദൽ കണ്ണവം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് മുനീറുൽ അഹ്ദൽ, സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, അബ്ദുൽ ഖാദർ സഅദി കൊല്ലംബാടി, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അബ്ദുറഹ്മാൻ അഹ്സനി, സയ്യിദ് ഹാമിദ് അൻവർ തങ്ങൾ, ജമാലുദ്ദീൻ സഖാഫി ആദൂർ, ഇല്യാസ് കൊറ്റുമ്പ, മൂസ സഖാഫി കളത്തൂർ, ജാബിർ സഖാഫി പാലക്കാട്, സി ആർ കുഞ്ഞുമുഹമ്മദ് കോഴിക്കോട്, കെ ബി ബഷീർ മുസ്ലിയാർ തൃശൂർ, റാഫി നെടുമങ്ങാട്, ജാബിർ നേരോത്ത്, ആശിഖ് കോയ തങ്ങൾ കൊല്ലം, ജുബൈർ മലപ്പുറം, ഹാമിദലി സഖാഫി കോഴിക്കോട്, അഹമ്മദ് നിയാസ്, ഫിർദൗസ് സഖാഫി കടവത്തൂർ, ഡോ അബൂബക്കർ, സ്വലാഹുദ്ദീൻ അയ്യൂബി, സ്വാദിഖ് ആവളം എന്നിവര്‍ സംബന്ധിക്കും.

സി.എൻ ജാഫർ സാദിഖ് സ്വാഗതവും ഫാറൂഖ് പൊസോട്ട് നന്ദിയും പറയും.

Advertisment