Advertisment

മിഴിനീർപൂക്കൾ (കവിത)

author-image
ജൂലി
Updated On
New Update
publive-image
Advertisment
 
എന്റെയീ മാനസ വീണകൾ പാടുന്നു
ഏന്തുവാനറിയാത്ത
ദീപതപോവാണികളിൽ
ഞാനതിൽ ശ്രുതികളെ അലിയിച്ചു കാറ്റിൽ
മെല്ലെ നിറയ്ക്കുവാൻ നിന്റെ സ്വനവീചികൾ നയനങ്ങൾ
അമരത്വമൂറുന്ന സ്മൃതി കളെ തഴുകട്ടെ ശൈശവം
സൂര്യ കിരണങ്ങളിൽ ഇളകുന്ന നൂപുരം
ഇനിയും വിടരുവാൻ വയ്യാത്ത മൊട്ടന്നറികിലും
തലോടുവാൻ വന്നു
എൻ ചാരെ നീ
ചൊരിഞ്ഞു നിൻ നീരും സുഗന്ധവും
വേരുറയ്ക്കുവാൻ വെളിച്ചവും തന്നിട്ട്
ഒരേകാന്ത സന്ധ്യയിൽ എങ്ങോ മറഞ്ഞു പോയ്‌
കാറ്റിൻ കരങ്ങൾ വഹിയ്ക്കുന്നു സാന്ത്വനം
ഈ സിക്ത ജീവനത്തിനു പാഥേയമായ്
നമ്മൾ രണ്ടും നിളയുടെ പുളിനങ്ങളിൽ മണൽ തിട്ടകളിൽ
സ്വാർത്ഥ നീതികളുടെ ചിതൽപുറ്റ് തിരഞ്ഞവർ
എന്നിട്ടും വ്യർത്ഥമോഹങ്ങളുടെ സാമഗാനത്തിൽ
നിന്നും ഞാൻ ഉണർന്നില്ല
അറിഞ്ഞില്ല
നിൻ സർഗനൊമ്പരങ്ങളെ
 അനശ്വര മിഴിനീർ പൂക്കളെ..
Advertisment