Advertisment

എല്ലാമാണത് - കവിത

author-image
ജൂലി
Updated On
New Update

publive-image

ചില വാക്കുകൾ

തുലാവർഷത്തിൽ

തലത്തല്ലി കരഞ്ഞുകൊണ്ട്

കണ്ണീർപൂക്കളൊഴുക്കുന്ന മഴ പോലെ

ചില നോട്ടങ്ങൾ

ഹൃദയ ഭിത്തി തുറന്നു

പുറത്തേക്കൊഴുകാൻ

തിടുക്കം കാട്ടുന്ന

ചുടു നിണ പുഴ പോലെയും

ചില നടത്തങ്ങൾ

ഒരടി മുന്നോട്ടു പോകാത്ത

ചടുല വേഗങ്ങളാവും

ചിലപ്പോൾ കാറ്റങ്ങനെയാണ്

എല്ലാവരെയും

വട്ടംകെ ട്ടി പിടിച്ചെങ്ങനെ

ആശ്ലേഷിക്കും

പിന്നെ ഒന്നിനും

കുറവുണ്ടാവില്ല

Advertisment