Advertisment

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം ; നിരക്കുകൾ അറിയാം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 43,560 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,415 രൂപയാണ് നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4,508 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് ആഭ്യന്തര സ്വർണവിലയിലും പ്രതിഫലിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.

Advertisment