Advertisment

നാടക കാഴ്ച നവ മാധ്യമങ്ങളിലൂടെ: ടാപ് നാടക വേദിയുടെ പന്ത്രണ്ടാമത് രംഗോത്സവം ; 20 നാടകങ്ങൾ ആഗസ്റ്റ് 15 ന് പ്രേക്ഷകരിലേക്ക്...

New Update

publive-image

Advertisment

പാലക്കാട്: വിദ്യാര്‍ഥികള്‍,തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍,എന്‍ജിനിയര്‍മാര്‍, ഡോക്ടര്‍മാര്‍,പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ അഭിനയിക്കുന്ന ടാപ് നാടക വേദിയുടെ 20 നാടകങ്ങൾ ആഗസ്റ്റ് 15ന് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേത്തുമെന്ന് ടാപ് നാടകവേദി പ്രസിഡന്റ് വി.രവീന്ദ്രന്‍,എം.എസ്. ദാസ് മാട്ടുമന്ത,സുരേഷ് കുനിശ്ശേരി എന്നിവർപറഞ്ഞു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം മുതലാണ് ഓൺലൈനിലേക്ക് നാടക അവതരണം പരിമിതപ്പെട്ടത്. എന്നാൽ ഇത് നേരിട്ടുള്ള കാഴ്ചക്കാരേക്കാൾ പതിൻമടങ്ങ് ആളുകളിലേക്ക് എത്താൻ കഴിഞ്ഞതായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നാടക അവതരണമെന്നും സംഘാടകർ പറഞ്ഞു. നാടകം നേരിൽ കാണാൻ കാണികളായി ആരുമില്ലെങ്കിലും നവ മാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള അനേകം കലാ സ്നേഹികൾ അഞ്ചുമിനിറ്റ് മാത്രം ദൈർഘ്യമുള്ള നാടകങ്ങൾക്കായി കാത്തിരിക്കുകയാണ്.

സ്ത്രീധനവും സ്ത്രീധന മരണവും ഗാർഹിക പീഡനവുമാണ് നാടകങ്ങളുടെ പ്രമേയം.

സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന രംഗോത്സവത്തിന്റെ ഉദ്ഘാടനം പാലക്കാട് ജില്ലയിലെ പ്രമുഖ നാടക സംവിധായകർ ആഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് ഓൺലൈനിൽ നിർവഹിക്കും.

Advertisment