Advertisment

ആരോഗ്യ രംഗത്ത് മികച്ച സാധ്യതകൾ; ഭാരത്ഇന്‍സ്റ്റിറ്റ്യൂട്ടും ബ്രിഗാമും ധാരാണാപത്രം ഒപ്പുവച്ചു 

New Update
publive-image
പാലക്കാട് :ഇന്ത്യയിലെ മുന്‍നിര ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമായ,ഭാരത് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍സ് ആന്‍ഡ് റിസര്‍ച്ചും (ബീഹെര്‍),ബ്രിഗാം ആന്‍ഡ് വിമെന്‍സ് ഹോസ്പിറ്റലും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ ഭാഗമായ ബ്രിഗാം അഞ്ച് ദശലക്ഷം ഡോളര്‍ ചെലവഴിച്ച്, ചെന്നൈയിലെ ഭാരത് ഇന്‍സ്റ്റിട്യൂട്ടില്‍ സ്ഥാപിക്കുന്ന,ഡയഗ് നോസ്റ്റിക് സെന്ററിനു വേണ്ടിയാണ് കരാര്‍ ഒപ്പുവച്ചത്.
ലോകോത്തര കെയര്‍ ഡയഗ് നോസ്റ്റിക്‌സ് ആന്‍ഡ് മൊബൈല്‍ ടെക് അധിഷ്ടിത ഡയഗ് നോസ്റ്റിക് സേവനങ്ങളാണ് ഇവിടെ ലഭ്യമാവുക. കരാര്‍ പ്രകാരം ആരോഗ്യരംഗത്തെ സമഗ്ര ഗവേഷണ വികസനത്തിനുള്ള സംയുക്ത പരിപാടിയാണ് ബിഹെറും ബ്രിഗാമും ആവിഷ്‌കരിക്കുക. ആരോഗ്യ രംഗത്തെ അനന്തസാധ്യതകളാണ് കരാര്‍ വിഭാവനം ചെയ്യുന്നത്. വന്ധ്യത, അന്ധവിസര്‍ജനം,കാന്‍സര്‍, കൊവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള വൈറല്‍ വ്യാപനം എന്നിവയെല്ലാം ഗവേഷണ വിഷയങ്ങളില്‍ ഉള്‍പ്പെടും.
ഭാവിയിലെ വിദ്യാര്‍ത്ഥി വിനിമയ പരിപാടി സംയുക്ത ഗവേഷണം, സംയുക്ത ഗ്രാന്റുകള്‍ എന്നിവയ്‌ക്കെല്ലാം,ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനവുമായുള്ള പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഭാരത് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.വി. ഭാസ്‌കര്‍ രാജു പറഞ്ഞു.3 ഡി പ്രിന്റിങ്ങ്,മെഡിക്കല്‍ ഡിവൈസ് വികസനം എന്നിവയുടെ ബയോ മെഡിക്കല്‍ സാധ്യതകള്‍ കരാര്‍ വിശകലനം ചെയ്യുമെന്ന് റിസര്‍ച്ച് പ്രോവി സി ഡോ.സുരേഷ് അറിയിച്ചു.ബിഹെര്‍ പ്രസിഡന്റ് ഡോ.സന്ദീപ് ആനന്ദും സംസാരിച്ചു.തമിഴ്‌നാട്ടിലെ ഏറ്റവും പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഭാരത് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ബിഹെര്‍) സ്‌കിമാഗോ ഇന്‍സ്റ്റിട്യൂഷന്‍സ് റാങ്കിങ്ങില്‍ 2021 ബിഹെര്‍ ഈയിടെ,ഇന്ത്യന്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റി പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു.
Advertisment