Advertisment

ഒമാനില്‍ 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ 90 ശതമാനത്തിനും വാക്സിന്‍ നല്‍കി

New Update

publive-image

Advertisment

മസ്‍കത്ത്: ഒമാനില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള്ള സ്‍കൂളില്‍ വിദ്യാര്‍ത്ഥികളില്‍ 90 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍. എല്ലാ ഗവര്‍ണറേറ്റുകളിലുമായി ആകെ 3,05,530 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.

വിദ്യാര്‍ത്ഥികളില്‍ 2,77,381 പേര്‍ക്കും ആദ്യ ഡോസ് വാക്സിനാണ് നല്‍കിയത്. 28,149 പേര്‍ക്ക് ഇതിനോടകം തന്നെ രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞു. അതേസമയം ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 97 പേര്‍ കൂടി രോഗമുക്തി നേടി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,924 പേര്‍ക്കാണ്. ഇവരില്‍ 2,93,007 പേരും ഇതിനോടകം രോഗമുക്തരായി. 4,084 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 96.7 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 82 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്.

NEWS
Advertisment