Advertisment

ഇത്തരം ഇതിഹാസങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം. ഈ ലജന്‍ഡിന്റെ കാലത്ത് ജീവിക്കാനും ഒപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ അഭിമാനം;ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

New Update

publive-image

Advertisment

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതിഹാസമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.നാളെ 51 വര്‍ഷം നിയമസഭയില്‍ പൂര്‍ത്തിയാക്കുകയാണ് ഉമ്മന്‍ ചാണ്ടി.ഇത്തരം ഇതിഹാസങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം. ഈ ലജന്‍ഡിന്റെ കാലത്ത് ജീവിക്കാനും ഒപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ അഭിമാനമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്‌റ്റിൻ്റെ പൂർണ്ണ രൂപം

LEGEND !

ഇതിഹാസം!!

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശന്റെ വാക്കുകള്‍.

ഉമ്മന്‍ ചാണ്ടിയെന്ന ഇതിഹാസനായകന്‍ മറ്റൊരു ചരിത്ര നേട്ടം നാളെ (സെപ്റ്റംബര്‍ 17)കൈവരിക്കുന്നു. സുദീര്‍ഘമായ 51 വര്‍ഷം നിയമസഭയില്‍ പൂര്‍ത്തിയാക്കുകയാണ്. നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട പരിപാടികള്‍ക്ക് നാളെ തിരശീല വീഴുന്നു.

'ദ അണ്‍നോണ്‍ വാരിയര്‍' എന്ന പേരില്‍ മക്ബുല്‍ റഹ്‌മാന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനമാണ് നാളെത്തെ ആകര്‍ഷണം.

പാര്‍ലമെന്ററി സമ്പ്രദായമുള്ള ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ ഇത്തരം ഇതിഹാസങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം.

ഈ ലജന്‍ഡിന്റെ കാലത്ത് ജീവിക്കാനും ഒപ്പം പ്രവര്‍ത്തിക്കാനും സാധിച്ചതില്‍ അഭിമാനം. ഇനിയുണ്ടാകുമോ ഇങ്ങനെയൊരു ഇതിഹാസം ?

Advertisment