തോട്ടിൽ ഷൂ നഷ്ടപ്പെട്ടിട്ടും പ്രതിയുടെ പിടിവിടാതെ എസ്.ഐ.ഷാജി സെബാസ്റ്റ്യൻ; ഇടപ്പാടി മീനാറ തോട്ടിൽ ചാരായം വാറ്റിയ ആൾ പിടിയിൽ

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: ഇടപ്പാടി മീനാറ തോടിൻ്റെ കരയിൽ വൻ തോതിൽ ചാരായം വാറ്റ്. 35 ലിറ്റർ കോട സഹിതം ഒരാൾ പിടിയിൽ. 2 പേർ ഓടി രക്ഷപ്പെട്ടു. ഇടപ്പാടി പുളിമൂട്ടിൽ ജോർജ് (57) ആണ് പിടിയിലായത്. രണ്ടും മൂന്നും പ്രതികളായ ഇടപ്പാടി പള്ളിത്താഴെ തോമസുകുട്ടി (38) , ചെത്തിമറ്റം കണ്ടത്തിൽ ജോബിൻ (ആമ ജോബി -38) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ 1 മാസമായി ചാരായം വാറ്റ് നടന്നിരുന്നതായി പറയപ്പെടുന്നു.

ലിറ്ററിന് 1500 മുതൽ 2000 രൂപയ്ക്കായാണ് ചാരായം വിറ്റിരുന്നത്. ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഓടി രക്ഷപെട്ടവർക്കായി അന്വേഷണം ഊർജിതമാക്കിയതായി എസ്എച്ച് ഒ കെ.പി.ടോംസൺ പറഞ്ഞു. ഗ്യാസ് സ്റ്റൗ, പാത്രങ്ങൾ, പശ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. കാടു പിടിച്ച തോട്ടിലൂടെ 200 മീറ്റർ വെള്ളത്തിലൂടെ സഞ്ചരിച്ചാണ് പ്രതിയെ പിടികൂടിയത്. ഇതിനിടയിൽ എസ് ഐ ഷാജി സെബാസ്റ്റ്യൻ്റെ ഷൂ നഷ്ടപ്പെടുകയും ചെയ്തു.

എസ്എച്ച് ഒ കെ.പി.ടോംസൺ, എസ് .ഐ. ഷാജി സെബാസ്റ്റ്യൻ, പൊലീസുകാരായ ബിജു കെ തോമസ്, ഷെറിൻ മാത്യു സ്റ്റീഫൻ, റെനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Advertisment