Advertisment

കാസര്‍കോട് സ്വദേശി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു

New Update

publive-image

ദുബായ്: കാസര്‍കോട് തണ്ണോട്ട് സ്വദേശി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു. തണ്ണോട്ട് ഏലോത്തടുക്കം എ.വി. രാജന്‍ (47) ആണ് ദുബായിയിലെ താമസസ്ഥലത്ത് മരിച്ചത്. ദുബായ് സ്‌പെക്ട്രം ഇന്റര്‍നാഷണല്‍ കമ്പനിയിലെ പ്ലമ്പറായിരുന്നു. പരേതരായ കടപ്പുറം കൊട്ടന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സതി. മക്കള്‍: നയന, നന്ദന, അനന്തു. സഹോദരങ്ങള്‍: രവി, കാര്‍ത്യായനി, എ.വി. നാരായണന്‍ തണ്ണോട്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

Advertisment