27
Saturday November 2021
കേരളം

ഈ ദുരന്തം ഒക്കെ മാറി സാധാരണ പോലെ ഒരു കാലം വന്നു കാര്യങ്ങൾ ചെയ്യാം എന്നുള്ള പ്രതീക്ഷ തൽക്കാലം മാറ്റി വക്കാം; എങ്ങനെയാണ് വർഷാവർഷം ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്ന് കലണ്ടർ വച്ച് പ്ലാൻ ചെയ്യുന്ന സംവിധാനങ്ങൾ ഉണ്ടാക്കാം; കാലാവസ്ഥ അടിയന്തിരാവസ്ഥക്കും ദുരന്ത ലഘൂകരണത്തിനും മന്ത്രി വേണം-മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി
Wednesday, October 20, 2021

കാലാവസ്ഥ അടിയന്തിരാവസ്ഥക്കും ദുരന്ത ലഘൂകരണത്തിനും മന്ത്രി വേണമെന്ന്‌ യു.എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ദുരന്തവും ദുരന്ത നിവാരണവും ഒക്കെ കൈകാര്യം ചെയ്യാൻ ഒരു മന്ത്രി വരുമ്പോൾ മറ്റുള്ള മന്ത്രിമാർക്കും വകുപ്പുകൾക്കും അവരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ സമയവും കിട്ടുമെന്നും അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്…

കാലാവസ്ഥ അടിയന്തിരാവസ്ഥക്കും ദുരന്ത ലഘൂകരണത്തിനും മന്ത്രി വേണം

ഓഖിയിലാണ് തുടക്കം, രണ്ടായിരത്തി പതിനേഴിൽ
രണ്ടായിരത്തി പതിനെട്ടിൽ നിപ്പ, കുട്ടനാട്ടിലെ വെള്ളപ്പൊക്കം, ഓഗസ്റ്റിലെ മഹാ പ്രളയം
രണ്ടായിരത്തി പത്തൊമ്പതിൽ വടക്കൻ കേരളത്തിൽ ഉരുൾ പൊട്ടൽ, നിലമ്പൂരിലെ വെള്ളപ്പൊക്കം
രണ്ടായിരത്തി ഇരുപത് മുതൽ കോവിഡ് കാലമാണ്
രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ഇടുക്കി മുതൽ പത്തനംതിട്ട വരെയുള്ളിടത്ത് മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം
വർഷാവർഷം കൂടിവരുന്ന കടലാക്രമണം
ഓഖിക്ക് ശേഷം ഒന്നിലേറെ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുകൾ
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. ഈ ദുരന്തം ഒക്കെ മാറി സാധാരണ പോലെ ഒരു കാലം വന്നു കാര്യങ്ങൾ ചെയ്യാം എന്നുള്ള പ്രതീക്ഷ തൽക്കാലം മാറ്റി വക്കാം.

എങ്ങനെയാണ് വർഷാവർഷം ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്ന് കലണ്ടർ വച്ച് പ്ലാൻ ചെയ്യുന്ന സംവിധാനങ്ങൾ ഉണ്ടാക്കാം.

ഇപ്പോൾ തന്നെ നമുക്കൊരു ദുരന്ത നിവാരണ അതോറിറ്റി ഉണ്ട്. കാലാവസ്ഥ വ്യതിയാനത്തിന് ഒരു വകുപ്പുമുണ്ട്. നമുക്കുണ്ടാകുന്ന പ്രധാന ദുരന്തങ്ങൾ കാലാവസ്ഥ ബന്ധിതമാണ്, അത് കൂടി വരാൻ പോവുകയാണ്. പക്ഷെ ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ വ്യതിയാന വകുപ്പും രണ്ടും തമ്മിൽ ഇപ്പോൾവേണ്ടത്ര സംയോജനമില്ല. രണ്ടു പേരും സംസ്ഥാന തലം മുതൽ പഞ്ചായത്ത് തലം വരെ വ്യത്യസ്തമായ പ്ലാനുകൾ ആണ് ഉണ്ടാക്കുന്നത്. ഇത് മാറണം. ഈ സംവിധാങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം.

ഈ രണ്ടു വകുപ്പിന്റെ കയ്യിലും പെടാത്ത ദുരന്തങ്ങൾ വേറെയുമുണ്ട്. ആയിരത്തിൽ ഏറെ ആളുകളാണ് കേരളത്തിൽ ഓരോ വർഷവും മുങ്ങി മരിക്കുന്നത്. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിൽ മരിച്ചവരുടെ ഇരട്ടിയിലധികം വരും ഇത്. എന്നിട്ടും ഇത് ഒരു വകുപ്പിന്റെയും ഉത്തരവാദിത്തമല്ല. ഇത് മാറണം.

കോവിഡിന് മുൻപ് റോഡിൽ മരിക്കുന്നവരുടെ എണ്ണം വർഷാവർഷം കൂടുകയായിരുന്നു. കോവിഡ് ഇത് മുപ്പത് ശതമാനം കുറച്ചിട്ടുണ്ട്. പക്ഷെ കോവിഡ് മാറിയാൽ മരണം വീണ്ടും നാലായിരം കടന്നു മുന്നോട്ട് പോകും. റോഡ് സേഫ്റ്റി പക്ഷെ പല ഡിപ്പാർട്മെന്റിൽ ആയി വിഭജിച്ചു കിടക്കുകയാണ്, അപകടം കുറക്കാനുള്ള ശ്രമങ്ങൾ ഒരു ഫലവും കാണിക്കുന്നില്ല എന്നാണ് കണക്കുകൾ പറയുന്നത്.

നിർമ്മാണ രംഗത്തെ അപകടങ്ങൾ, വൈദ്യതി മൂലമുള്ള അപകടങ്ങൾ ഇവയൊക്കെ കൂടി വീണ്ടും രണ്ടായിരത്തോളം മരണങ്ങൾ ഉണ്ട്. അതിനും പ്രത്യേകിച്ച് ഉത്തരവാദികൾ ഒന്നുമില്ല. വർഷാവർഷം ഇതും കൂടുകയാണ്. ഓരോ വർഷവും എണ്ണായിരത്തോളം ആളുകളുടെ മരണം, ആയിരക്കണക്കിന് കോടി രൂപയുടെ വസ്തു നാശം. പുനർ നിർമ്മാണത്തിന് ചിലവാക്കുന്ന ശതകോടികൾ. ഇതൊക്കെ കൈകാര്യം ചെയ്യാൻ നമുക്ക് സമയോചിതമായ ഒരു സംവിധാനം വേണം.

ഇതിനോടൊപ്പം ചേർത്ത് വെക്കേണ്ട ഒന്നാണ് നമ്മുടെ ഡാമുകൾ. കേരളത്തിൽ അങ്ങോളമിങ്ങോളമായി അനവധി ഡാമുകൾ. ചിലത് വൈദ്യതി വകുപ്പിന്റെ, ചിലത് ഇറിഗേഷൻ ഡിപ്പാർട്മെന്റിന്റെ. ഒരെണ്ണമെങ്കിലും തമിഴ് നാടിൻറെ നിയന്ത്രണത്തിൽ. ഇതൊക്കെ ഉണ്ടാക്കുന്ന ദുരന്ത സാധ്യതൾ.

ഇതിൽ ചിലതെങ്കിലും ദുരന്തം ഒഴിവാക്കാൻ ഉപയോഗിക്കാൻ പറ്റുന്നതിന്റെ സാദ്ധ്യതകൾ. ഇവയൊക്കെ സംയോജിപ്പിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത. ഓരോ ദുരന്തം വരുമ്പോഴും ആളുകൾ സന്നദ്ധ സേവനത്തിന് ഇറങ്ങുന്നു. അവരാണ് നമ്മുടെ ദുരന്ത നിവാരണ സംവിധാനത്തിന്റെ നട്ടെല്ല്. ഇവരെ സന്നദ്ധ സേവകരായി പരിശീലിപ്പിക്കുന്ന സിവിൽ ഡിഫൻസ് സംവിധാനം ഇപ്പോൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കയാണ്. പക്ഷെ ദുരന്തങ്ങൾ കഴിയുമ്പോൾ ഈ സംവിധാനം വീണ്ടും തണുപ്പനാകുന്ന അവസ്ഥയുണ്ട്.

പത്തു വർഷം മുൻപ് തന്നെ കാലാവസ്ഥ വ്യതിയാനത്തിന് ലോകത്ത് പല രാജ്യങ്ങളിലും മന്ത്രിമാർ ഉണ്ടായി. പക്ഷെ ഇപ്പോൾ കാലാവസ്ഥ വ്യതിയാനത്തെ ലോകം കൂടുതൽ കാലാവസ്ഥ അടിയന്തിരാവസ്ഥയായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അടുത്ത പതിറ്റാണ്ടുകളിൽ പതുക്കെ ഉണ്ടായി അടുത്ത തലമുറക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിട്ടാണ് കാലാവസ്ഥ വ്യതിയാനത്തെ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്. അത് മാറി. കാലാവസ്ഥ വ്യതിയാനം ഇപ്പോൾ നമുക്ക് ചുറ്റും ഉണ്ട്, ഇതിപ്പോൾ ഈ തലമുറയുടെ പ്രശ്നം തന്നെയാണ്. ഗ്രീസിൽ വർധിച്ചു വരുന്ന കാട്ടുതീയുടെ സാഹചര്യത്തിൽ പുതിയതായി ഒരു ministry of climate crisis and civil protection കഴിഞ്ഞ മാസം ഉണ്ടാക്കിയിട്ടുണ്ട്.

ഇതൊക്കെ കൂട്ടി നോക്കുമ്പോൾ നമുക്കൊരു “Ministry for Climate Emergency and Disaster Risk Reduction” ഉണ്ടാക്കേണ്ട സമയം ആണ്. മുൻപ് പറഞ്ഞതുൾപ്പടെ ചെയ്യേണ്ട അനവധി കാര്യങ്ങൾ ഉണ്ട്, കൈകാര്യം ചെയ്യാൻ അനവധി കോടികൾ ഉണ്ട്. ഇപ്പോൾ ഉള്ള പല മന്ത്രാലയങ്ങളെക്കാളും വിപുലമായ അധികാരങ്ങളും ബജറ്റും ഉണ്ടാകും. ഒരു ഫുൾ ടൈം മന്ത്രി ഉണ്ടാകുമ്പോൾ ഈ കാര്യങ്ങളിൽ ഒക്കെ കൂടുതൽ ശ്രദ്ധ വരും. വകുപ്പുകൾ ഒക്കെ സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കാൻ പറ്റും.

ഓരോ ദുരന്തവും കഴിയുമ്പോൾ എന്ത് ചെയ്യും എന്നല്ല, ദുരന്തങ്ങൾ മുൻകൂട്ടി കണ്ട്, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിച്ചാൽ കേരളത്തിന്റെ ഭാവിക്ക് ഗുണകരമാകും. ദുരന്തവും ദുരന്ത നിവാരണവും ഒക്കെ കൈകാര്യം ചെയ്യാൻ ഒരു മന്ത്രി വരുമ്പോൾ മറ്റുള്ള മന്ത്രിമാർക്കും വകുപ്പുകൾക്കും അവരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ സമയവും കിട്ടും.

(“ചേട്ടന്റെ ചാട്ടം എങ്ങോട്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് എന്നല്ലേ ? ഉണ്ണീ, നോക്കണ്ട, അത് ഞാൻ അല്ല !)

മുരളി തുമ്മാരുകുടി

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

Related Posts

More News

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സാല്‍വയിലാണ് സംഭവം നടന്നത്. സ്വദേശി യുവതിയാണ് മരിച്ചതെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ ഫയർഫോഴ്‌സിൽ വിവരമറിയിച്ചതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 130 പേരാണ്. 413 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3374 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!