/sathyam/media/post_attachments/wNmKLGVNFfqqPLidYsNh.jpg)
കൊച്ചി: നോണ്‍ ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ പ്രചാരണം നടത്തുകയും, യുവാക്കളെ ആക്രമിക്കുകയും ചെയ്ത ഹോട്ടലുടമയും ഭര്‍ത്താവും അറസ്റ്റില്‍. ഹോട്ടല്‍ നടത്തിയിരുന്ന തുഷാരയും ഭര്‍ത്താവ് അജിത്തുമാണ് അറസ്റ്റിലായത്.
കാക്കനാട്ട് പാനിപൂരി സ്റ്റാൾ പൊളിച്ചതു തടഞ്ഞ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവമാണ് പ്രതികൾ വ്യാജപ്രചാരണം നടത്തി മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചത്. കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റൊ കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
നോൺ ഹലാൽ ബോർഡ് വച്ചതിനും തങ്ങളുടെ ഹോട്ടലിൽ പന്നിയിറച്ചി വിളമ്പിയതിലും പ്രകോപിതരായ ഒരു വിഭാ​ഗമാളുകൾ തങ്ങളെ ആക്രമിച്ചെന്നും പരിക്കേറ്റ് ആശുപത്രിയിലാണെന്നും പറഞ്ഞ് തുഷാര അജിത്ത് ഫേസ്ബുക്ക് ലൈവ് വീഡിയോ ഇട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ വൻതോതിലുള്ള വർ​ഗീയപ്പോരിന് ഈ സംഭവം വഴി തുറന്നിരുന്നു.
ഇൻഫോപാർക്കിനടുത്ത് നിലംപതിഞ്ഞിമുകളിൽ ചിൽസേ ഫുഡ് കോർട്ടിലെ പാനിപൂരി കൗണ്ടർ തുഷാരയും അജിത്തും കൂട്ടാളികളും ചേർന്ന് പൊളിച്ചുമാറ്റുകയായിരുന്നു. ചോദ്യം ചെയ്തതിന് കടയുടമയായ ഏലൂർ സ്വദേശി നകുലിനെയും സുഹൃത്ത് ബിനോജ് ജോർജിനെയും തുഷാരയുടെ നേതൃത്വത്തിൽ അസഭ്യം പറഞ്ഞു. തുടർന്ന് ഇരുവരെയും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു.
​ഗുരുതരമായ പരിക്കേറ്റ ചെറുപ്പക്കാർ ഇപ്പോൾ ആശുപത്രിയിലാണ്. ഇതിലൊരാളെ ശസ്ത്രക്രിയക്കും വിധേയനാക്കി. ഇതിനു ശേഷമാണ് പന്നിയിറച്ചി വിളമ്പിയെന്ന പേരിൽ തുഷാര ഫേസ്ബുക്ക് ലൈവിൽ വന്നതും വിഷയത്തിന് വർ​ഗീയനിറം പകരാൻ ശ്രമിച്ചതും. കൊച്ചി കാക്കനാട്ടെ ഡെയിൻ റെസ്റ്റോ കഫേ എന്ന കെട്ടിട്ടം സ്വന്തമാക്കാൻ തുഷാരയും സംഘവും നടത്തിയ നീക്കങ്ങളാണ് അക്രമങ്ങളിലേക്ക് വഴി തെളിയിച്ചതെന്നാണ് കേസ് അന്വേഷിക്കുന്ന ഇൻഫോ പാർക്ക് പൊലീസ് പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us