കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വി.ഡി സതീശന്‍; കോൺ​ഗ്രസ് നേതാക്കൾക്കും പ്രവ‍ർത്തക‍‌ർക്കുമെതിരെ കേസ്‌

New Update

publive-image

കൊച്ചി: കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സംഭത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.സി പ്രസിഡന്റിന് നിര്‍ദേശം നല്‍കിയെന്നും അപ്പോള്‍ തന്നെ അദ്ദേഹം സ്ഥലത്ത് എത്തിയെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.

അതേസമയം, എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കും പ്രവ‍ർത്തക‍‌ർക്കുമെതിരെ കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസ് എടുത്തത്. മുൻ ഡിസിസി അധ്യക്ഷൻ യു.രാജീവൻ അടക്കം ഇരുപത് പേരെ പ്രതിയാക്കിയാണ് കേസെടുത്തത്. ഐപിസി 143,147,342,323,427 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്.

vd satheesan
Advertisment