മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകി; നടൻ ജോജു ജോർജിനെതിരെ കേസ്

New Update

publive-image

കൊച്ചി: കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജു ജോർജിനെതിരെ കേസ്. മരട് പൊലീസാണ് നടനെതിരെ കേസെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ നൽകിയ പരാതിയിലാണ് നടപടി. കേസിൽ ജോജു 500 രൂപ പിഴയും ഒടുക്കണം.

Advertisment

സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎൽ പെറ്റി കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറയുന്നു. ആ ദിവസങ്ങളിൽ ജോജു സ്റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാകുമെന്നു പൊലീസ് പറയുന്നു.

joju george
Advertisment