നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു; ജലനിരപ്പ് 2399.10 അടി

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കി അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കി വിടുന്നതിനായി തുറന്ന ഷട്ടർ അടച്ചു. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണു നടപടി. നിലവിലെ ജലനിരപ്പ് 2,399.10 അടിയാണ്. മഴ കനത്തതിനെ തുടർന്ന് നവംബർ 14ന് ആണ് അണക്കെട്ട് തുറന്നത്.

സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളമാണു പുറത്തേക്ക് ഒഴുക്കിയിരുന്നത്. മുല്ലപ്പെരിയാര്‍ തുറക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയിരുന്നത്. ചൊവ്വാഴ്ച രാവിലെ 2399.16 അടിയായിരുന്നു ജലനിരപ്പ്. പിന്നീട് ജലനിരപ്പ് കുറഞ്ഞു രാത്രി ഒന്‍പതോടെ 2399.10 അടിയായി. തുടര്‍ന്ന് 9.45-ന് ഷട്ടര്‍ അടയ്ക്കുകയായിരുന്നു.

Advertisment