അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല; കെ.പി.എ.സി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് സർക്കാർ ചികിത്സാ ചെലവ് ഏറ്റെടുത്തത്: വി.അബ്ദുറഹ്‌മാൻ

New Update

publive-image

തിരുവനന്തപുരം: മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ചികിത്സാ സഹായം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി അബ്‍ദുറഹ്മാന്‍. ലളിതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അവരുടെ അപേക്ഷപ്രകാരമാണ് സഹായം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

Advertisment

കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണ്. അവരെ കൈയ്യൊഴിയാന്‍ സാധിക്കില്ല. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ആരേയും സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല.

തന്റെ മണ്ഡലത്തില്‍ മാത്രം 2500-ഓളം പേര്‍ക്ക് സഹായം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല. കെ.പി.എ.സി ലളിതയ്ക്ക് സ്വത്തുക്കള്‍ ഇല്ല. ചികിത്സ നടത്താനുള്ള മാര്‍ഗമൊന്നും അവര്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisment