അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ(ഐ.എഫ്.എഫ്.ഐ) 52-ാം പതിപ്പിന് ഗോവയിൽ തുടക്കം

New Update

publive-image

പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ(ഐ.എഫ്.എഫ്.ഐ) 52-ാം പതിപ്പിന് ഗോവയിൽ തുടക്കം. വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണർന്നത്. സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ​ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയായിരുന്നു മുഖ്യാതിഥി. ​കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് താക്കൂറും ശ്രീധരൻ പിള്ളയും ചേർന്ന് തിരി തെളിച്ചു.

Advertisment

കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത് തിയേറ്ററിലും വെർച്വലായും പ്രദർശനം കാണാം. ഒരു വാക്സിനെങ്കിലും എടുത്തവർക്കാണ് മേളയിൽ പ്രവേശനം. 73 രാജ്യങ്ങളിൽനിന്ന് 148 ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശനത്തിനെത്തും. സുവർണമയൂര പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

Advertisment