Advertisment

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

New Update

publive-image

Advertisment

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും ന്യൂഡല്‍ഹി ഓഫീസിലും ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലുമായാണ് അപ്പ്രന്റീസ്ഷിപ്.

ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ്, എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്സ് കഴിഞ്ഞവരായിരിക്കണം.

അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റെര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്റ്റൈപ്പന്റ്. അപ്പ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ട്രേറ്റ്, കുയിലിമല, ഇടുക്കി - 685603 എന്ന വിലാസത്തിലോ dio.idk@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2021 ഡിസംബര്‍ 10 ന് വൈകുന്നേരം അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2021 എന്ന് കാണീച്ചിരിക്കണം. അഭിമുഖത്തിന്റേയും എഴുത്തുപരീക്ഷയുടേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക് 04862 233036 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment