Advertisment

സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഗൗരിശങ്കറിന് ഒന്നാംറാങ്ക്

New Update

publive-image

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആലപ്പുഴ സ്വദേശി എസ്.ഗൗരിശങ്കർ ഒന്നാംറാങ്ക് നേടി. നീറ്റ് പരീക്ഷയിൽ ഗൗരിശങ്കറിന് 17–ാം റാങ്ക് ഉണ്ടായിരുന്നു. തൃശൂർ സ്വദേശിനി വൈഷ്ണ ജയവർധനൻ (നീറ്റ് റാങ്ക്–23) ആണ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയത്.

പാല സ്വദേശി ആര്‍.ആര്‍. കവിനേഷിന് (നീറ്റ് റാങ്ക് -31) മൂന്നാം റാങ്കും ലഭിച്ചു. 42,059 പേരാണ് റാങ്ക് പട്ടികയില്‍ സ്ഥാനംപിടിച്ചത്. 31,722 പേരും പെണ്‍കുട്ടികളാണ്.

Advertisment