Advertisment

കേരള നോളജ് ഇക്കണോമി മിഷന്‍ തൊഴില്‍മേള ഡിസംബര്‍ 18 ന് ; മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും

New Update

publive-image

സംസ്ഥാന സര്‍ക്കാര്‍ കേരള നോളജ് ഇക്കണോമി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍ മേള ഡിസംബര്‍ 18 ന് നടക്കും. പൂജപ്പുര എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘടിപ്പിക്കുന്ന മേള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുകയാണ് മേള ലക്ഷ്യമിടുന്നത്. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറു വരെയാണ് മേള. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് മേള അവസരമൊരുക്കുന്നു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ ജി രാജീവ്, കെ കെ ഇ എം വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. കെ എം അബ്രഹാം, കെ-ഡി ഐ എസ് സി മെമ്പര്‍ സെക്രട്ടറി ഡോ പി വി ഉണ്ണിക്കൃഷ്ണന്‍, മാനേജ്‌മെന്റ് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി പി സജിത, ജില്ലാ വികസന കമ്മീഷണര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എല്‍ ജെ റോസ്‌മേരി, എല്‍ ബി എസ് ഇ്ന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment